കൊച്ചി : ആലുവയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഗതാതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം സ്ഥാപിച്ച ‘നോ പാര്‍ക്കിങ് ബോര്‍ഡ്’ പിഴുതെടുത്ത് കടയുടമയും ജീവനക്കാരും. ഇന്ന് രാവിലെയോടെയാണ് സംഭവം. മന്ത്രിയുടെ നിർദേശ പ്രകാരം കഴിഞ്ഞ ദിവസം പോലീസും ട്രാഫിക് പോലീസും ചേർന്ന് സ്ഥാപിച്ച ബോർഡാണ് ഇവർ നീക്കം ചെയ്തതത് എന്നാണ് വിവരം .
ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിനു ശേഷം നെടുമ്പാശ്ശേരിയിലേക്ക് പോകുന്ന വഴിയില്‍ ഗുരുതര ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. ആ ഭാഗത്തുള്ള കടയിലെത്തുന്നവർ ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിന്റെ ആക്കം കൂട്ടാറുണ്ട്. നേരത്തെ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ സ്ഥലം സന്ദര്‍ശിക്കുകയും ഗതാഗത പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി വിവിധ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഫ്രീ ലെഫ്റ്റ് സുഗമമാക്കുന്നതിനുവേണ്ടിയാണ് ‘നോ പാര്‍ക്കിങ് ബോര്‍ഡ്’ സ്ഥാപിക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്. ബോർഡ് നീക്കംചെയ്ത സംഭവത്തില്‍ പോലീസ് നടപടി സ്വീകരിച്ചേക്കും

