അയോദ്ധ്യ : ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അഞ്ച് വർഷത്തിനിടെ സർക്കാരിന് നികുതിയായി നൽകിയത് 400 കോടി രൂപ. ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2020 ഫെബ്രുവരി 5 മുതൽ 2025 ഫെബ്രുവരി 5 വരെയുള്ള കാലയളവിലാണ് തുക അടച്ചത്.
400 കോടി രൂപയിൽ 270 കോടി രൂപ ചരക്ക് സേവന നികുതി (ജി.എസ്.ടി) ആയും ബാക്കി 130 കോടി രൂപ മറ്റ് വിവിധ നികുതി വിഭാഗങ്ങൾക്കായുമാണ് നൽകിയത്. അയോദ്ധ്യയിൽ ഭക്തരുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ പത്തിരട്ടി വർധനവുണ്ടായി. പ്രദേശവാസികൾക്കായി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. മഹാ കുംഭമേളയിലെ 1.26 കോടി ഭക്തർ അയോദ്ധ്യ സന്ദർശിച്ചു.
പുതിയതായി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ.ക്ഷേത്രാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ സുശക്തം..അമ്പലം കെട്ടിയാൽ പട്ടിണി മാറുമോ എന്നലമുറയിട്ടവരെവിടെ ?ഹിന്ദുവിശ്വാസത്തെ അവഹേളിച്ച കപടമതേതരവാദികൾ പൊതു സമൂഹത്തോട് മാപ്പ് പറയുമോ ?

