ടോമി റോബിൻസൺ
വർഷം 2009. മുസ്ലീം ആധിപത്യമുള്ള ലൂട്ടൺ പട്ടണമായ ബെഡ്ഫോർഡ്ഷെയറിലൂടെ ഒരാൾ നടന്നു നീങ്ങുന്നു. അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിച്ച ശേഷം മടങ്ങിയെത്തിയ ഒരു ബ്രിട്ടീഷ് സൈനികനായിരുന്നു അയാൾ. പെട്ടെന്ന് എവിടെ നിന്നോ പ്രദേശത്തെ ഒരു ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ അൽ-മുഹാജിറൗൺ പ്രവർത്തകർ അദ്ദേഹത്തിന് ചുറ്റും കൂടുന്നു. അദ്ദേഹത്തിന് നേരെ പ്രതിഷേധിക്കുന്നു.
രാജ്യസ്നേഹികളോടുള്ള ഈ അപമാനം ഒരു യുവ ട്രെയിനി എയർക്രാഫ്റ്റ് എഞ്ചിനീയർ കണ്ടു നിക്കുന്നു. അന്ന് ആ യുവ ട്രെയിനി എയർക്രാഫ്റ്റ് എഞ്ചിനീയറുടെ മനസ്സിൽ ഉണ്ടായ ഒരു തീപ്പൊരിയാണ് പിന്നീട് ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ ഇസ്‌ലാമിസ്റ്റ് വിരുദ്ധ ഗ്രൂപ്പായ ഇംഗ്ലീഷ് ഡിഫൻസ് ലീഗായി ആളിക്കത്തിയത്. ആയുവ ട്രെയിനി എയർക്രാഫ്റ്റ് എഞ്ചിനീയർ ഇന്ന് ബ്രിട്ടനിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ശബ്ദമാണ്. ടോമി റോബിൻസൺ എന്ന ആ പേര് ഇന്ന് തീവ്രവാദ വിരുദ്ധർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. സ്റ്റീഫൻ യാക്‌സ്‌ലി-ലെനൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്
കോടതിയലക്ഷ്യ കുറ്റത്തിന് അടുത്തിടെ അറസ്റ്റിലായതിനെത്തുടർന്ന് ടോമി റോബിൻസൺ അടുത്തിടെ ഹൈപ്പർ-നാഷണലിസത്തിൻ്റെയും കുടിയേറ്റ വിരുദ്ധ രാഷ്ട്രീയത്തിൻ്റെയും ഒരു പുതിയ തരംഗത്തിൻ്റെ കേന്ദ്ര വ്യക്തിയായി ഉയർന്നു. വാരാന്ത്യത്തിൽ, ആയിരക്കണക്കിന് വലതുപക്ഷ ബ്രിട്ടീഷുകാർ അദ്ദേഹത്തിൻ്റെ അറസ്റ്റിനെതിരെ പ്രതിഷേധിച്ചു.
“നമുക്ക് നമ്മുടെ സംസ്കാരം നഷ്‌ടപ്പെടുകയാണ്. നമുക്ക് നമ്മുടെ സ്വത്വം നഷ്‌ടപ്പെടുകയാണ്. നമ്മൾ മാറ്റിനിർത്തപ്പെടുകയാണ്. മിക്ക പ്രധാന നഗരങ്ങളിലും നമ്മൾ ന്യൂനപക്ഷങ്ങളായി മാറുകയാണ്. നമ്മുടെ സ്വന്തം രാജ്യത്ത് നിന്ന്, നമ്മുടെ സ്വന്തം പട്ടണങ്ങളിൽ നിന്ന് ഞങ്ങളെ പുറത്താക്കുകയാണ്,” റോബിൻസൺ പറഞ്ഞ ഈ വാക്കുകൾ നെഞ്ചിലേറ്റുന്ന ആയിരങ്ങളാണ് പ്രതിഷേധ സ്ഥലത്തേക്ക് ഒഴുകിയെത്തിയത്.
ആരാണ് ടോമി റോബിൻസൺ?
1982-ൽ സ്റ്റീഫൻ ക്രിസ്റ്റഫർ യാക്‌സ്‌ലി-ലെനൻ എന്ന പേരിൽ ജനിച്ച ടോമി റോബിൻസൺ, യുകെയിൽ, പ്രത്യേകിച്ച് തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾക്കിടയിൽ വ്യക്തമായ സ്വാധീനമുള്ള വ്യക്തിയാണ്. ശക്തമായ ഇസ്‌ലാം വിരുദ്ധ വീക്ഷണങ്ങൾ, നിയമ പ്രശ്നങ്ങൾ, ബ്രിട്ടനിലെ ദേശീയ തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളിൽ അദ്ദേഹം ചെലുത്തുന്ന സ്വാധീനം എന്നിവയിലൂടയാണ് അറിയപ്പെടാൻ തുടങ്ങിയത്. മറുവശത്ത് ഈ പ്രശ്നങ്ങളെ തുടർന്നുണ്ടായ വിവാദങ്ങളും ടോമി റോബിൻസണെ കുപ്രസിദ്ധനായി.
മുസ്ലീം ജനസംഖ്യ കൂടുതലുള്ള ലൂട്ടൺ പട്ടണത്തിലാണ് റോബിൻസൻ ഇസ്ലാം വിരുദ്ധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2009-ൽ ഇംഗ്ലീഷ് ഡിഫൻസ് ലീഗ് (EDL) എന്ന പേരിൽ ആരംഭിച്ച സംഘടന ഇസ്‌ലാം വിരുദ്ധ സന്ദേശങ്ങൾക്കും ആക്രമണാത്മക പ്രതിഷേധങ്ങൾക്കും പേരുകേട്ടതാണ്. പലപ്പോഴും പോലീസുമായുള്ള ഏറ്റുമുട്ടലിലേക്കും നയിച്ചിട്ടുണ്ട്. ഇഡിഎല്ലിൻ്റെ നേതൃത്വത്തിലൂടെ മുഖേന റോബിൻസൻ ദേശീയ ശ്രദ്ധ ആകർഷിച്ചു.
2024 ജൂലൈ 27-ന്, ശക്തമായ ദേശീയവാദ സന്ദേശങ്ങളുമായി അദ്ദേഹം വലിയ റാലി സംഘടിപ്പിച്ചിരുന്നു, രാജ്യത്ത് അക്രമങ്ങളും പൊതു ക്രമക്കേടും നടക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് റാലിയിൽ ഉടനീളം പങ്കുവയ്ക്കപ്പെട്ടത്. കുടിയേറ്റം, ദേശീയ ഐഡൻ്റിറ്റി, സംസാര സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ വലിയ സാമൂഹിക പിരിമുറുക്കങ്ങൾ ഉയർത്തിക്കാട്ടി, യുകെയിൽ തീവ്ര വലതുപക്ഷ പ്രവർത്തനങ്ങളുടെ ഒരു സൂചനയായാണ് ഈ പ്രതിഷേധങ്ങൾ കാണിക്കുന്നത്. അദ്ദേഹത്തിൻ്റെ അനുയായികളെ സംബന്ധിച്ചിടത്തോളം, അദ്ദേഹം അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെയും ബ്രിട്ടീഷ് മൂല്യങ്ങളുടെയും സംരക്ഷകനാണ്, യുകെയിൽ ഇസ്ലാമിൻ്റെ വ്യാപനം അപകടകരമാണെന്നും അത് തടയണമെന്ന വിശ്വാസവുമാണ് ഇവരിലുള്ളത്. അതേ സമയം വിമർശകർ അദ്ദേഹത്തെ വിദ്വേഷവും അക്രമവും ഇളക്കിവിടുകയും നിയമവാഴ്ചയെ തകർക്കുകയും ചെയ്യുന്ന ഒരാളായാണ് കാണുന്നത്.
പെട്ടെന്നുള്ള രാഷ്ട്രീയ മാറ്റങ്ങൾക്കോ അക്രമണാസക്തമായ പ്രക്ഷോഭങ്ങൾക്കോ സമൂഹത്തിൽ ഒരിക്കലും ശാശ്വതമായ നന്മകൾ കൊണ്ടുവരാൻ സാധിക്കില്ലെന്നും, മറിച്ച് പൗരന്മാരില്‍ ദേശീയബോധവും സനാതന…
സംസ്ഥാനത്ത് പുതിയതായി ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന നിർണ്ണായക കരട് മദ്യനയം പുറത്തുവന്നു. നിലവിൽ…
ഭഗവാൻ ശ്രീരാമനെക്കുറിച്ചുള്ള പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പരാമർശങ്ങൾ വിവാദമാകുന്നു. ശ്രീരാമൻ ഒരു വ്യക്തി മാത്രമല്ലെന്നും ധാർമികതയുടെയും ജീവിതരീതിയുടെയും പ്രതീകമാണെന്നും…
ദില്ലിയിലെ പശ്ചിമ മേഖലയിലുള്ള തിലക് നഗറിലെ ഷാഹ്പുര ഗുരുദ്വാരയിൽ സിഖ് മതവിശുദ്ധ ഗ്രന്ഥമായ ശ്രീ ഗുരു ഗ്രന്ഥ് സാഹിബിനെ അപമാനിച്ചതായി…
ധാക്കയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പാകിസ്ഥാനെ 2–1ന് പരാജയപ്പെടുത്തി ഭാരതം കിരീടം നിലനിർത്തി. ഇതോടെ പത്താം…
മേഘാലയയിലെ ഭാരത്–ബംഗ്ലാദേശ് അതിർത്തിയിൽ അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ ബംഗ്ലാദേശ് അതിർത്തി സേനയായ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി)…