എറണാകുളം: കൊച്ചിയില്‍ ലൈംഗികാതിക്രമ പരാതി നല്‍കിയ നടിയുടെ മൊഴി രേഖപ്പെടുത്തി. എല്ലാ കേസുകളും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിഗണനയിലുണ്ടെന്നും അന്വേഷിച്ച് നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും മുതിർന്ന ഡിഐജി അജിത ബീഗം പറഞ്ഞു.
അതത് ലോക്കൽ പൊലീസ് സ്റ്റേഷനുകളിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. അതാണ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുന്നത്. പരാതിയുടെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കും. തെളിവുകളും മറ്റ് വിവരങ്ങളും കണ്ടെത്തേണ്ടതുണ്ട്. ഇതെല്ലാം വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളെ കുറിച്ച് ആലോചിക്കുന്നതെന്നും ഡിഐജി അജിത ബീഗം പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമായതിനാൽ അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ കണ്ടെത്തണം. നാല് നടന്മാർ, രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഒരു അഭിഭാഷകൻ എന്നീ ഏഴ് പേർക്കെതിരെ ആരോപണം ഉന്നയിച്ച നടിമാരുടെ മൊഴികളാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതിന്റെ മേൽനോട്ട നടപടികൾ മുതിർന്ന ഉദ്യോഗസ്ഥരായ പൂങ്കുഴലിയും അജിത ബീഗവും വിലയിരുത്തി.

