Friday, December 12, 2025

രാജ്യത്ത് കോവിഡ് വ്യാപനം ആശങ്കാജനകമല്ല;ദില്ലി വിമാനത്താവളത്തിൽ 455 പേരെ പരിശോധിച്ചതിൽ കോവിഡ് സ്ഥിരീകരിച്ചത് 2 പേർക്ക് മാത്രം

ദില്ലി :രാജ്യത്ത് കോവിഡ് വ്യാപനം ആശങ്കാജനകമല്ല.ഇന്നത്തെ ദിവസം 196 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.0.56 ശതമാനമാണ് ടിപിആർ.അന്താരാഷ്ട്ര യാത്രക്കാരിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറവാണെന്നതും ആശ്വാസകരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വിലയിരുത്തുന്നു.

അന്താരാഷ്ട്ര യാത്രക്കായി വിമാനത്താവളങ്ങളിലെ പരിശോധന ആരംഭിച്ചതിന് ശേഷം ശനി, ഞായർ ദിവസങ്ങളിൽ ദില്ലി വിമാനത്താവളത്തിൽ പരിശോധിച്ച 455 പേരിൽ കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക് മാത്രമാണ്. രണ്ടുപേരും വാക്സിൻ സ്വീകരിച്ചവരായിരുന്നു. ഇരുവരിലും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നും അധികൃതർ അറിയിച്ചു.രോഗവ്യാപനം നിലവിൽ തീവ്രമല്ലെന്നാണ് വിലയിരുത്തൽ. കോവിഡ് ഭീഷണി വീണ്ടും ഉയര്‍ന്നതോടെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണവും ഉയ‍ര്‍ന്നതായാണ് വിവരം.

Related Articles

Latest Articles