Kerala

മഞ്ചേരിയിൽ ‘ലഹരി ബോംബ്’ പൊട്ടി; 10 കിലോയിലേറെ എംഡിഎംഎ പിടിയിൽ: ലഹരിമരുന്നുമായി മൂന്ന് പേർ അറസ്റ്റിൽ, വൻ ശൃംഖലയിലേക്ക് അന്വേഷണം

മലപ്പുറം: മഞ്ചേരിയിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ എംഡിഎംഎ വേട്ടകളിലൊന്ന്. 10 കിലോയിലേറെ എംഡിഎംഎയുമായി മൂന്ന് പേരെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽ നിന്നാണ് വൻതോതിൽ മയക്കുമരുന്നുമായി പ്രതികളെ പിടികൂടിയത്. മയക്കുമരുന്ന് വിൽപ്പന സംഘത്തെ കേന്ദ്രീകരിച്ച് മഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്നിന്റെ ഞെട്ടിക്കുന്ന ശേഖരം കണ്ടെത്തിയത്. പിടിയിലായവരിൽ രണ്ട് പേർ മലപ്പുറം സ്വദേശികളും ഒരാൾ വയനാട് സ്വദേശിയുമാണ്.

മഞ്ചേരിയിൽ നേരത്തെ നടത്തിയ പരിശോധനയിൽ 96 ഗ്രാം എംഡിഎംഎയുമായി ആറുപേരെ പോലീസ് പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് വൻ ലഹരിശേഖരത്തിലേക്ക് പോലീസ് എത്തിയത്.എവിടെ നിന്നാണ് എംഡിഎംഎ എത്തിച്ചത്? ആരൊക്കെയാണ് ഇതിന് പിന്നിൽ? സംസ്ഥാനത്തിന്റെ ഏതെല്ലാം ഭാഗങ്ങളിലേക്കാണ് ലഹരിമരുന്ന് എത്തിച്ചിരുന്നത്? തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

അറസ്റ്റിലായ മൂന്ന് പേരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. ഇവരിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എംഡിഎംഎ എത്തിച്ചിരുന്ന വൻ ലഹരിമരുന്ന് ശൃംഖലയിലേക്കാണ് മഞ്ചേരി പോലീസിന്റെ അന്വേഷണം നീളുന്നത്.

Sanoj Nair

Recent Posts

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

20 hours ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

20 hours ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

20 hours ago

പുതിയ വ്യോമസേനാ മേധാവിയുടെ ഔദ്യോഗിക വാഹനം ഇനി ഇലക്ട്രിക്: മഹീന്ദ്ര XEV 9S തിരഞ്ഞെടുത്ത് എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…

1 day ago

രാജ്യതലസ്ഥാനത്ത് മലിനീകരണ ഭീഷണി: ദില്ലിയിലെ വായുനിലവാരം അതീവ മോശം

ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…

1 day ago

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

2 days ago