വയനാട് : മുട്ടിൽ ഡബ്ല്യു എം ഒ കോളജിലെ വിദ്യാർഥിനി കോളജ് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി. ബിരുദവിദ്യാർഥിനിയും കൽപ്പറ്റ സ്വദേശിനിയുമായ 20കാരിയാണ് മൂന്ന് നില കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നട്ടെല്ലിന് പൊട്ടലുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇൻസ്റ്റഗ്രാം റീൽ ഇട്ട ശേഷമായിരുന്നു ആത്മഹത്യാ ശ്രമം. കാരണം വ്യക്തമല്ല.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

