ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വിദ്യാർത്ഥിനി ക്രൂര ബലാത്സംഗത്തിനിരയായി. ഇന്നലെ രാത്രി ക്യാമ്പസിനുള്ളിൽ വെച്ചാണ് ദാരുണ സംഭവമുണ്ടായത്. പെൺകുട്ടി സീനിയർ ആയ സുഹൃത്തിനൊപ്പം പള്ളിയിൽ നിന്ന് ക്യാമ്പസിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അതിക്രമം നടന്നത്. രണ്ട് പേർ എത്തി സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം പെൺകുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ബലാത്സഗം ചെയ്യുകയായിരുന്നു.
രണ്ടാം വർഷ വിദ്യാർത്ഥിനി ആണ് അതിക്രമത്തിന് ഇരയായത്. കോട്ടൂർപുരം പോലീസ് കേസെടുത്തു. ഒരാൾ കസ്റ്റഡിയിലായതായാണ് വിവരം. അതേസമയം പെൺകുട്ടി അതിക്രമത്തിനിരയായ ഭാഗത്തെ സിസിടിവി പ്രവർത്തന രഹിതമായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ക്യാമ്പസിൽ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്

