Left Union leader Ayyappa grabbed the devotees by the neck and pushed them away
പത്തനംതിട്ട : ശബരിമല മകരവിളക്കിന് സമാപനം കുറിക്കുമ്പോൾ നാനാഭാഗത്തുനിന്നുമുള്ള ഭക്തരാണ് മകരജ്യോതി കാണുവാനും അയ്യപ്പ ദർശനം വാങ്ങുവാനും സന്നിധാനത്ത് എത്തിച്ചേർന്നത്.എന്നാൽ ഭഗവാനെ കാണാനെത്തിയ അയ്യപ്പഭക്തരെ ദർശനത്തിന് സമ്മതിക്കാതെ ശ്രീകോവിലിന് മുന്നിൽ നിന്നും അയ്യപ്പ ഭക്തരെ തള്ളി മാറ്റുന്ന കാഴ്ചയാണ് മകരവിളക്ക് ദിവസം സന്നിധാനത്തും നിന്നും കണ്ടത്.തീർത്ഥാടകരോട് മോശമായി പെരുമാറിയ തിരുവനന്തപുരം മണക്കാട് ദേവസ്വം വാച്ചർ അരുൺ കുമാറിന്റെ പ്രവൃത്തി ലക്ഷോപലക്ഷം വരുന്ന അയപ്പ ഭക്തരിൽ വേദനയുണ്ടാക്കിയിരിക്കുകയാണ്. ഇതോടെ സമൂഹമാദ്ധ്യമങ്ങളിലടക്കം ഇദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്.
ഇടതുപക്ഷ യൂണിയനായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയാണ് അരുൺ കുമാർ.തിരക്ക് നിയന്ത്രിക്കാൻ എന്ന പേരിൽ ഒരു നോക്ക് പോലും ഭഗവാനെ കാണാൻ അനുവദിക്കാതെ കായികപരമായി ഭക്തരെ നേരിടുന്ന ദൃശ്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധത്തിന് വഴി വെച്ചിരിക്കുന്നത്.തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടികളാണ് കൈക്കൊള്ളേണ്ടതെന്നും അയ്യനെ കാണാൻ എത്തുന്ന ഭക്തരെ അതിനനുവദിക്കാതെ കായികപരമായി നേരിടുകയല്ല വേണ്ടതെന്നുമാണ് വിമർശനം. ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നാണ് ഭക്തരുടെ ആവശ്യം.
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…
കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…