Kerala

ആത്മഹത്യയ്ക്ക് തയ്യാറെടുത്ത് ജലാശയത്തില്‍ ചാടി അധ്യാപകന്‍;പിന്നീട് നീന്തി കരയ്ക്ക് കയറി; ശേഷംവീണ്ടും ചാടി ആത്മഹത്യ ചെയ്തു-kerala

മൂന്നാര്‍:ആത്മഹത്യ ചെയ്യാനായി ജലാശയത്തില്‍ ചാടി.പിന്നീട് അതുവഴി പോയ ഒരു ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ നീന്തി കരയ്ക്ക് കയറി.ശേഷം വീണ്ടും ചാടി അധ്യാപകന്‍ ആത്മഹത്യ ചെയ്തു. മൂന്നാർ ചൊക്കനാട് സൗത്ത് ഡിവിഷനിൽ എഎൽപിഎസ് സ്കൂളിലെ അധ്യാപകനായ ഗണേഷൻ (50) നാണ് ഇന്ന് ഉച്ചയോടെ ഹെഡ് വർക്സ് ജലാശയത്തിൽ ചാടി ആത്മഹത്യ ചെയ്തത്.

ഉച്ചയോടെ സ്കുളിൽ നിന്നും ബൈക്കിലെത്തിയ ഇയാൾ ജലാശയത്തിന് സമീപത്തെ തിട്ടയിൽ വാഹനം നിർത്തിയ ശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നു. പിന്നീട് നീന്തി കരയ്ക്ക് കയറാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേ സമയം അതുവഴി പോവുകയായിരുന്ന ഒരു ഓട്ടോ ഡ്രൈവര്‍ രമേശന്‍ ജലാശയത്തിലൂടെ ആരോ നീന്തിവരുന്നത് കണ്ട് ഓട്ടോ നിര്‍ത്തി. തുടര്‍ന്ന് ഇയാളുടെ സഹായത്തോടെ ഗണേഷന്‍ കരയ്ക്ക് കയറി.

എന്നാല്‍ കരയ്ക്ക് കയറിയെങ്കിലും ഉടന്‍തന്നെ ഗണേശന്‍ വീണ്ടും ജലാശയത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ വിളിച്ച് പറഞ്ഞതനുസരിച്ച് പോലീസും അഗ്നിശമന സേനയുമെത്തി ഗണേശനെ കരയ്ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇയാളുടെ അമ്മ മുത്തുമാരി ജലാശയത്തിൽ വീണെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഭാര്യ ജ്യോതി . മക്കൾ: ലോഗേശ്വരൻ , അക്ഷശ്രീ.

anaswara baburaj

Recent Posts

കെഎസ്ആര്‍ടിസി ബസ് പ്രസവമുറിയായി; യാത്രയ്ക്കിടെ യുവതിക്ക് സുഖപ്രസവം !തൃശ്ശൂര്‍ സ്വദേശിനിയും പെണ്‍കുഞ്ഞും സുഖമായിരിക്കുന്നു

അമല നഗര്‍ : കെഎസ്ആർടിസി ബസിൽ യുവതിക്ക് സുഖപ്രസവം.അങ്കമാലിയിൽ നിന്ന് തൊട്ടിപ്പാലത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് പേരാമംഗലത്ത് എത്തിയപ്പോഴാണ് ചെയ്യവേ…

34 mins ago

പ്രജ്ജ്വൽ രേവണ്ണ നാട്ടിലേക്ക്; ജർമ്മനിയിൽ നിന്ന് ബംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി റിപ്പോര്‍ട്ട്‌ !

ബംഗളൂരു: ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് ജർമ്മനിയിലേക്ക് കടന്ന ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണ ജര്‍മനിയിലെ മ്യൂണിക്കില്‍ നിന്ന് ബംഗളൂരുവിലേക്ക്…

1 hour ago

മൂന്നാർ കയ്യേറ്റ കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ! വ്യാജ പട്ടയക്കേസിൽ എം ഐ രവീന്ദ്രനെതിരെ എന്ത് നടപടിയെടുത്തെന്ന് ചോദ്യം

കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ച് ഹൈക്കോടതി. മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങളുമായി ബന്ധപ്പെട്ട് മുൻ തഹസിൽദാർ എംഐ…

1 hour ago

മുഖ്യമന്ത്രി മൗനം വെടിയണം !പ്രൈസ്‌വാട്ടർ കൂപ്പേഴ്സ്, ലാവലിൻ കമ്പനികളിൽനിന്ന് പണം വന്നോയെന്ന് പിണറായി വ്യക്തമാക്കണം;വിമർശനവുമായി വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ക്കും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മറ്റൊരാള്‍ക്കും വിദേശത്തുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ്, എസ്.എന്‍.സി ലാവലിന്‍ ഉള്‍പ്പെടെയുള്ള…

2 hours ago

വി​ദേ​ശ അ​ക്കൗ​ണ്ടി​ലേ​ക്ക് എത്തിയത് കോടികൾ! വെളിപ്പെടുത്തലുമായി ഷോ​ൺ ജോ​ർ​ജ് ! |veena vijayan

വി​ദേ​ശ അ​ക്കൗ​ണ്ടി​ലേ​ക്ക് എത്തിയത് കോടികൾ! വെളിപ്പെടുത്തലുമായി ഷോ​ൺ ജോ​ർ​ജ് ! |veena vijayan

2 hours ago