കിറ്റക്‌സിന് ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കി തെലങ്കാന സംസ്ഥാന സര്‍ക്കാര്‍. അനാവശ്യ പരിശോധനകളോ കേസുകളോ ഉണ്ടാകില്ലെന്നും തെലങ്കാന സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ഒപ്പം സര്‍ക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള ശല്യമോ പരിശോധനയോ ഉപദ്രവങ്ങളോ ചൂഷണമോ ഉണ്ടാവുകയില്ല.
കിറ്റെക്‌സിന് എന്താണോ ആവശ്യം അത് പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യും. തെലുങ്കാനയില്‍ നിക്ഷേപിച്ചാല്‍ മനസമാധാനം ഉറപ്പ് നല്‍കുന്നുവെന്നും ഒരു തരത്തിലുള്ള വേട്ടയാടലുകളോ സര്‍ക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ ഭാഗത്ത് നിന്ന് ഒരു തരത്തിലുമുള്ള ചൂഷണം ഉണ്ടാവുകയില്ലെന്നും തെലങ്കാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തിലെ വിപ്ലവകാരികള്‍ ഇതൊക്കെ കണ്ട് പഠിക്കണം. സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനേക്കാള്‍ പൂട്ടിക്കുന്നതില്‍ വൈദഗ്ധ്യം നേടിയ ഇടതു നേതാക്കള്‍
ഇടയ്‌ക്കൊക്കെ വല്ലപ്പോഴും തെലങ്കാനയൊക്ക ഒന്ന് പോയി കാണണം. ഒന്നുമല്ലെങ്കിലും നിങ്ങളുടെ പഴയകാല വിപ്ലവ ഭൂമിയാണവിടം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

