പ്രതീകാത്മക ചിത്രം
ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിൽ വന്നിട്ടും രാജ്യത്തെ കലാപത്തിന് അറുതിയാകുന്നില്ല. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ആരംഭിച്ച പ്രതിഷേധം പിന്നീട് ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണമായി മാറുകയായിരുന്നു. ഹസീന രാജി വച്ച് പലായനം ചെയ്തിട്ടും കലാപം കെട്ടടങ്ങിയില്ല. ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാകുന്ന #AllEyesonHindusInBangladesh പോലെയുള്ള ഹാഷ്‌ടാഗുകൾ ബംഗ്ലാദേശിലെ ആയിരക്കണക്കിന് ഹിന്ദു സമൂഹം അഭിമുഖീകരിക്കുന്ന ഭീകരമായ യാഥാർത്ഥ്യത്തെ എടുത്തു കാണിക്കുന്നതാണ്. ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകൾ ഉൾപ്പെടെയുള്ള തീവ്രവാദികളാണ് ഹിന്ദുക്കൾക്കെതിരായ സംഘടിത ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നാണ് വിവരം.
ബംഗ്ലാദേശിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാക്കയിലെ മിർപൂർ, ഉത്തര എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അക്രമികളുടെ സായുധ സംഘങ്ങൾ, തെരുവുകളിൽ വീടുകൾ ആക്രമിച്ച് ആളുകളെ കൊള്ളയടിക്കുകയാണ്. ഗ്രാമ പ്രദേശങ്ങളിൽ പോലീസ് സംവിധാനങ്ങൾ തീർത്തും നിഷ്ക്രിയമാണ്. തീവ്ര ഇസ്ലാമിക ഗ്രൂപ്പുകൾ മതന്യൂനപക്ഷങ്ങളെയും ഹിന്ദുക്കളെയും ലക്ഷ്യമിടുന്നത് തുടരുന്നു. പ്രൊഫസർ യൂനസിൻ്റെ സർക്കാർ ക്രമസമാധാനം നിലനിർത്താൻ ശ്രമങ്ങളൊന്നും നിലവിൽ നടത്തതിനാൽ കൊള്ളയടിക്കപ്പെടുമെന്ന് ഭയന്ന് മിക്ക ബാങ്കുകളും കടകളും അടഞ്ഞു കിടക്കുകയാണ്.
1971-ലെ വിമോചനയുദ്ധത്തിലെ വിമുക്തഭടന്മാരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്യുന്ന നിയമത്തിനെതിരെ ധാക്ക സർവകലാശാലയിലെ വിദ്യാർത്ഥികൾ ആരംഭിച്ച സമരമാണ് പ്രത്യക്ഷത്തിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭമായി ആളിക്കത്തിയത്. ഹസീനയുടെ രാജിയോടെ പ്രതിഷേധങ്ങൾ തണുക്കുമെന്ന് കരുതിയെങ്കിലും രാജ്യത്തെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ കലാപമായി അത് മാറുകായാണുണ്ടായത്. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടും റാലികൾ നടന്നു. ഈ ആഗോള പ്രതിഷേധം സോഷ്യൽ മീഡിയയിലെ #SaveHindusInBangladesh കാമ്പെയ്‌നിൻ്റെ ആക്കം കൂട്ടി.
നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങൾ, വിഗ്രഹങ്ങൾ, അഗ്നിക്കിരയാകുന്ന വീടുകൾ, ഹിന്ദുക്കളെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ചിത്രങ്ങൾ എന്നിവയെല്ലാം അനുദിനം പുറത്തു വരികയാണ്.
കലാപം ആരംഭിച്ചതിന് ശേഷം രാജ്യത്തെ 52 ജില്ലകളിലായി ഹിന്ദു സമുദായങ്ങൾക്കെതിരെ 200-ലധികം അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒടുവിൽ കഴിഞ്ഞ ദിവസമാണ് ആയിരക്കണക്കിന് ഹിന്ദുക്കൾ തങ്ങളുടെ ജീവനും സ്വത്തുക്കൾക്കും ആരാധനാലയങ്ങൾക്കും സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. ബംഗ്ലാദേശ് തങ്ങളുടെ മാതൃരാജ്യമാണെന്നും വിട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ തെരുവിൽ ഉറക്കെ വിളിച്ചു പറഞ്ഞു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾ ഇതാദ്യമല്ല. 1971-ൽ ബംഗ്ലാദേശിൻ്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ 25 ലക്ഷം ഹിന്ദുക്കളെ പാകിസ്ഥാൻ ഭരണകൂടം കൊലപ്പെടുത്തി എന്നാണ് കണക്ക്. 2013 മുതൽ 3,600-ലധികം അക്രമ സംഭവങ്ങൾ ഹിന്ദുക്കൾക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…
കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…
ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…
കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 585…
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…