Sunday, December 21, 2025

സംശയത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും വിട്ടയച്ചേക്കും; കുട്ടിക്കായി തിരച്ചിൽ തുടർന്ന് പോലീസ്

കൊല്ലം: തിരുവനന്തപുരത്ത് നിന്നും സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും വിട്ടയച്ചേക്കും. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തെ കാർ വാഷിം​ഗ് സെന്റർ ഉടമയെ വിട്ടയച്ചേക്കുമെന്ന് പോലീസ് അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, ഓയൂരിൽ നിന്നും കുട്ടിയെ കാണാതായിട്ട് 17 മണിക്കൂർ പിന്നിട്ടു. കുട്ടിയെ കുറിച്ച് യാതൊരു സൂചനയും കണ്ടെത്താൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വൈകിട്ടാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽ വെച്ചാണ് അബിഗേൽ സാറ എന്ന കുട്ടിയെ വെള്ള കാറിലെത്തിയ അജ്ഞാതസംഘം കടത്തിക്കൊണ്ടുപോയത്. സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉൾപ്രദേശങ്ങളിലും നടത്തിയ വിശദമായ പരിശോധനയിലും കുട്ടിയെ കണ്ടെത്താനായില്ല. അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇയാളെ കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്. പ്രതികളിൽ ഒരാളുടെ രേഖാചിത്രവും പോലീസ് പുറത്തുവിട്ടു.

Related Articles

Latest Articles