Sunday, December 14, 2025

മൂന്നാറിലെ ജനവാസ കേന്ദ്രത്തെ വിറപ്പിച്ച കടുവ ഇനിമുതൽ പെരിയാ‍ർ കടുവ സങ്കേതത്തിൽ,നിരീക്ഷിക്കാൻ റേഡിയോ കോള‍ർ

ഇടുക്കി: മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി വനം വകുപ്പിന്റെ കെണിയിൽ ആയ കടുവയെ ഇന്ന് കാട്ടിൽ തുറന്നുവിട്ടു. പെരിയാർ കടുവ സങ്കേതത്തിനുള്ളിലായിരുന്നു തുറന്ന് വിട്ടത്. ഇന്ന് പുലർച്ചയോടെ മൂന്നാറിൽ നിന്നും കടുവയെ പെരിയാർ കടുവാ സങ്കേതത്തിൽ എത്തിച്ചത്. ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാൻ റേഡിയോ കോളർ ഘടിപ്പിച്ചിട്ടുണ്ട്.

വനംവകുപ്പിന്‍റെ കൂട്ടിലായ കടുവയെ വിദ്ഗധ പരിശോധന നടത്തിയിരുന്നു . ഇടത് കണ്ണിന് തിമിരം ബാധിച്ചതായി അന്ന് കണ്ടെത്തി . സ്വാഭാവിക ഇരതേടൽ നടക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും വലത് കണ്ണിന് കാഴ്ച ഉള്ളതിനാൽ പ്രശ്നം ഉണ്ടാകില്ലെന്ന് വിലയിരുത്തിയാണ് കടുവയെ പെരിയാര്‍ കടുവ സങ്കേതത്തിൽ തുറന്നുവിട്ടത്.

Related Articles

Latest Articles