Sunday, December 21, 2025

രാജസ്ഥാനിൽ കോൺഗ്രസിന് തിരിച്ചടികളുടെ കാലം ! മൂന്ന് മുൻ മന്ത്രിമാരടക്കം 25 മുൻനിര നേതാക്കൾ ബിജെപിയിൽ ; പാർട്ടി വിട്ടവരിൽ അശോക് ഗെഹ്‌ലോട്ടിന്റെ വിശ്വസ്തനും സച്ചിൻ പൈലറ്റിന്റെ അടുത്ത അനുനായിയും

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസിന് രാജസ്ഥാനിൽ വീണ്ടും കനത്ത തിരിച്ചടി. കോൺഗ്രസ് നേതൃത്വത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് മൂന്ന് മുൻ മന്ത്രിമാരടക്കം 25 മുൻനിര നേതാക്കൾ ബിജെപിയിൽ ചേർന്നു. ഗെഹലോട്ടിന്റെ വിശ്വസ്തനും മുൻ കൃഷിമന്ത്രിയുമായ ലാൽചന്ദ് കടാരിയ അടക്കമുള്ള നേതാക്കളാണ് സർവ്വ കോൺഗ്രസ് ബന്ധങ്ങളും ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നത്.

പാർട്ടിയിലെത്തിയ കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മയും ബിജെപി സംസ്ഥാന പ്രസിഡന്റ് സിപി ജോഷിയും ചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ചു. മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ സച്ചിൻ പൈലറ്റിന്റെ അടുത്ത അനുയായി ഖിലാഡി ലാൽ ഭൈരവ, മുൻ സംസ്ഥാന മന്ത്രി രാജേന്ദ്ര യാദവ് എന്നിവരും ബിജെപിയിൽ ചേർന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ കാഴ്ചപ്പാടിൽ ആകൃഷ്ടനായാണ് ബിജെപിയിൽ ചേർന്നതെന്ന് ഖിലാഡി ലാൽ ഭൈരവ പ്രതികരിച്ചു. സച്ചിൻ പൈലറ്റ് – അശോക് ഗെഹലോട്ട് ആഭ്യന്തര സംഘർഷം തുടരുമ്പോഴാണ് അടുത്ത തിരിച്ചടിയും കോൺഗ്രസിന് ലഭിച്ചിരിക്കുന്നത്. നേരത്തെ സംസ്ഥാന ഭരണവും കോൺഗ്രസിന് നഷ്ടമായിരുന്നു.

Related Articles

Latest Articles