Sunday, December 21, 2025

കാലം മായ്ക്കാത്ത ഗുരു-ശിഷ്യ ബന്ധം; കണ്ണൂരിൽ അദ്ധ്യാപികയുടെ വീട്ടിലെത്തി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ

കണ്ണൂർ : സൈനിക് സ്‌കൂളിൽ അദ്ധ്യാപികയായിരുന്ന രത്‌ന നായരെ കാണാൻ ഇന്ന് ഒരു പൂർവ്വവിദ്യാർത്ഥിയെത്തി. വർഷങ്ങൾക്കിപ്പുറം രത്ന ടീച്ചർ ഗണിതശാസ്ത്രം പഠിപ്പിച്ച ആ കുട്ടി ആ പന്ത്രണ്ടാം ക്ലാസ്സുകാരൻ ഇന്ന് ഇന്ത്യയുടെ ഉപരാഷ്ട്രപതിയാണ്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് അധ്യാപികയുടെ പന്ന്യന്നൂരിലെ വീട്ടിലെത്തി സന്ദർശനം നടത്തിയത്.

അദ്ധ്യാപികയും കുടുംബവും ഉപരാഷ്ട്രപതിക്ക് ഇളനീർ നല്‍കിയാണ് സ്വീകരിച്ചത്. അച്ചടക്കവും അനുസരണയും ഉള്ള കുട്ടിയായിരുന്നു ധൻകർ എന്ന് അദ്ധ്യാപിക രത്‌ന നായര്‍ ഓര്‍ത്തെടുത്തു. സ്പീക്കർ എ.എൻ.ഷംസീറും ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു.

Related Articles

Latest Articles