Kerala

ട്രെയിന്‍ വൈകിയത് പതിമൂന്ന് മണിക്കൂർ! കമ്പനി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്ന പരാതിയുമായി യുവാവ്; റെയില്‍വേ 60000 രൂപ നഷ്ടപരിഹാരം നല്‍കണമന്ന് നിര്‍ദ്ദേശം

കൊച്ചി: ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയെന്ന പരാതിയുമായി വന്ന യുവാവിന് ദക്ഷിണ റെയില്‍വെ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദ്ദേശം. എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് 60000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത്. ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജറായ കാര്‍ത്തിക് മോഹനാണ് പരാതിക്കാരന്‍. ഈ മാസം 30-നകം തുക നല്‍കണമെന്നാണ് നിര്‍ദ്ദേശം.

കൊച്ചി-ആലപ്പി എക്‌സ്പ്രസ് 13 മണിക്കൂര്‍ വൈകിയതിനെ തുടർന്ന് കാര്‍ത്തിക്കിനുണ്ടായ അസൗകര്യത്തിനുള്ള നഷ്ടപരിഹാരമാണിതെന്ന് ഉത്തരവില്‍ പറയുന്നു. ചെന്നൈയില്‍ നടന്ന കമ്പനി മീറ്റിങ്ങില്‍ പങ്കെടുക്കാനാണ് കൊച്ചി-ആലപ്പി എക്‌സ്പ്രസില്‍ കാര്‍ത്തിക് ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ ട്രെയിനിൽ കേറാനായി എറണാകുളം സ്റ്റേഷനില്‍ എത്തിയപ്പോഴാണ് 13 മണിക്കൂര്‍ വൈകിയേ യാത്ര തുടങ്ങൂ എന്നറിയുന്നത്. അതിനാല്‍ കാര്‍ത്തിക്കിന് കമ്പനി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ വരികയും സാമ്പത്തിക ബുദ്ധിമുട്ടുകളുമുണ്ടാവുകയും ചെയ്തു.

ട്രെയിൻ വൈകിയത് കാരണം ദുരിതത്തിലാക്കിയത് കാര്‍ത്തിക്കിനെ പോലെ നിരവധി യാത്രക്കാരെയും നീറ്റുള്‍പ്പടെയുള്ള പരീക്ഷകളുമെഴുതാന്‍ തയ്യാറായി വന്ന വിദ്യാര്‍ത്ഥികളെയുമാണ്. ഈ സാഹചര്യത്തിലാണ് കാര്‍ത്തിക് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിച്ചത്.

അതേസമയം, യാത്രയുടെ ഉദ്ദേശം പരാതിക്കാരന്‍ മുന്‍കൂട്ടി അറിയിച്ചില്ലെന്നും അത് അനുസരിച്ചുള്ള മുന്‍കരുതലെടുക്കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്നുമായിരുന്ന റെയില്‍വെയുടെ വാദം. എന്നാല്‍ റെയില്‍വെയുടെ പ്രതിരോധത്തെ പാടെ തള്ളിയ കോടതി അറുപതിനായിരം രൂപ നഷ്ടപരിഹാരം വിധിക്കുകയായിരുന്നു.

anaswara baburaj

Recent Posts

ബിജെപിയുടെ ഖജനാവ് കണ്ട് മനക്കോട്ട കെട്ടണ്ടെന്ന് സോഷ്യൽ മീഡിയ !

കോൺഗ്രസ് നേതാവിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം കേട്ട് കിളിപോയി കോൺഗ്രസ് നേതൃത്വം ; വീഡിയോ കാണാം..

15 mins ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചരണം!കെപിസിസി ഭാരവാഹികൾക്കെതിരെ നടപടിയെടുക്കണം;കെ.സുരേന്ദ്രൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസി ഭാരവാഹികൾക്കെതിരെനടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിൻ്റെ…

21 mins ago

നഴ്‌സറി കുട്ടികള്‍ പോലും കാണിക്കാത്ത തരത്തിലുള്ള നിലവാരം കുറഞ്ഞ പണികൾ! ആഞ്ഞടിച്ച് വി വി രാജേഷ്

നഴ്‌സറി കുട്ടികള്‍ പോലും കാണിക്കാത്ത തരത്തിലുള്ള നിലവാരം കുറഞ്ഞ പണികൾ! ആഞ്ഞടിച്ച് വി വി രാജേഷ്

50 mins ago

പിത്രോദക്കും അധീർ രഞ്ജനും പിന്നാലെ വിവാദ പ്രസ്താവനയുമായി മണി ശങ്കർ അയ്യരും! | mani shankar aiyer

പിത്രോദക്കും അധീർ രഞ്ജനും പിന്നാലെ വിവാദ പ്രസ്താവനയുമായി മണി ശങ്കർ അയ്യരും! | mani shankar aiyer

52 mins ago

എന്താണ് റോഡമിൻ ബി ?

പഞ്ഞി മിഠായിയിലെ റോഡമിൻ ബി കാൻസറിന് കാരണമാകുന്നതെങ്ങനെ ? ഡോ. മിനി മേരി പ്രകാശ് പറയുന്നത് കേൾക്കാം

1 hour ago

ജെസ്‌ന തിരോധാന കേസ് ;തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

തിരുവനന്തപുരം: ജെസ്ന തിരോധാന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. ജസ്നയുടെ പിതാവിൻ്റെ ഹര്‍ജിയില്‍ തിരുവനന്തപുരം സിജെഎം കോടതിയാണ് ഉത്തരവിട്ടത്. പിതാവ് നല്‍കിയ…

1 hour ago