സി സദാനന്ദൻ മാസ്റ്റർ
ദില്ലി : മുതിർന്ന ആർഎസ്എസ് നേതാവ് സി. സദാനന്ദൻ മാസ്റ്ററെ രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്ത രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നടപടി ശരിവെച്ച് ദില്ലി ഹൈക്കോടതി. നാമനിർദ്ദേശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ അദ്ധ്യക്ഷനായ ബെഞ്ച് പൂർണ്ണമായും തള്ളി. രാഷ്ട്രീയ പശ്ചാത്തലമുള്ള നേതാക്കളെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നതിൽ യാതൊരുവിധ നിയമതടസ്സങ്ങളുമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.
ഭരണഘടനയുടെ അനുച്ഛേദം 80(3) പ്രകാരം സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക സേവനം എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ പ്രമുഖരെയാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നിർദ്ദേശിക്കേണ്ടതെന്നായിരുന്നു ഹർജിക്കാരനായ അഭിഭാഷകൻ സുഭാഷ് തീക്കാടന്റെ പ്രധാന വാദം. വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ സദാനന്ദൻ മാസ്റ്റർക്ക് അത്തരം പ്രാവീണ്യമില്ലെന്നും അതിനാൽ രാഷ്ട്രപതിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ, ഒരു വ്യക്തിയെ രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യാനുള്ള പൂർണ്ണമായ വിവേചനാധികാരം രാജ്യത്തിന്റെ പരമോന്നത പദവിയായ രാഷ്ട്രപതിയിൽ മാത്രമാണ് നിക്ഷിപ്തമായിട്ടുള്ളതെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഓർമ്മിപ്പിച്ചു.
നാമനിർദ്ദേശം ചെയ്യപ്പെടേണ്ട വ്യക്തികളെ കണ്ടെത്തുന്നതിനായി ഭരണഘടനയിൽ പ്രത്യേക മാർഗ്ഗരേഖകളോ ചട്ടങ്ങളോ നിഷ്കർഷിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മുൻപ് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ടെന്നോ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമാണെന്നോ ഉള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരാൾക്ക് രാജ്യസഭയിലേക്ക് വരാനുള്ള അർഹത ഇല്ലാതാകുന്നില്ല. സാമൂഹിക സേവനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രവർത്തന പരിചയം കണക്കിലെടുത്ത് രാഷ്ട്രപതി എടുത്ത തീരുമാനം നിയമപരമായി നിലനിൽക്കുന്നതാണെന്ന് വ്യക്തമാക്കിയ കോടതി, ഹർജിയിലെ വാദങ്ങളെല്ലാം തള്ളിക്കളയുകയായിരുന്നു.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…