കണ്ടെത്തിയ കഞ്ചാവ് ചെടി, അജിൻ
തിരുവനന്തപുരം : വീട്ടുമുറ്റത്ത് അതീവ രഹസ്യമായി കഞ്ചാവ് ചെടികൾ നട്ടുവളർത്തി പരിപാലിച്ചുപോന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പൊഴിയൂരിന് സമീപം പുല്ലുവേറ്റി സ്വദേശി അലക്സിന്റെ മകൻ അജിൻ (29) ആണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വീട്ടുമുറ്റത്ത് വളർത്തിയിരുന്ന കഞ്ചാവ് ചെടികൾ കണ്ടെടുത്തത്.
വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തി; പൊഴിയൂരിൽ യുവാവ് എക്സൈസ് പിടിയിൽ pic.twitter.com/KEg4TkWTEQ
— Tatwamayi News (@TatwamayiNews) May 29, 2026
പ്രദേശത്ത് ലഹരിമരുന്ന് വിപണനവും ഉപയോഗവും വർദ്ധിച്ചുവരുന്നതായി എക്സൈസ് ഇന്റലിജൻസിന് നേരത്തെ തന്നെ സൂചനകൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തമാക്കിയ ഉദ്യോഗസ്ഥർ, പ്രതിയുടെ വീട്ടുവളപ്പിൽ സംശയസ്പദമായ രീതിയിൽ ചെടികൾ വളർത്തുന്നതായി കണ്ടെത്തുകയായിരുന്നു. വീട്ടുമുറ്റത്തെ മറ്റ് ചെടികൾക്കിടയിലാണ് കഞ്ചാവ് ചെടികൾ നട്ടുനനച്ച് വളർത്തിയിരുന്നത്. പിടിച്ചെടുത്ത കഞ്ചാവ് ചെടികൾ കോടതിയിൽ ഹാജരാക്കുമെന്നും പ്രതിക്ക് ലഹരിമരുന്ന് മാഫിയകളുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എക്സൈസ് അധികൃതർ വ്യക്തമാക്കി. ലഹരി വിരുദ്ധ പരിശോധനകൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് എക്സൈസ് സംഘം അറിയിച്ചു.
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…