ചെന്നൈ: കാട്ടാനക്ക് കരിമ്പ് നല്കിയ ട്രക്ക് ഡ്രൈവര്‍ക്ക് വന്‍തുക പിഴ. തമിഴ്നാട്ടിലെ സത്യമംഗലം കടുവാ സങ്കേതത്തിന് കീഴിലുള്ള ഹസനുരുവിലാണ് സംഭവം.കാട്ടിലൂടെ കരിമ്പ് ലോഡുമായി പോകവേ ആനയെ കണ്ടപ്പോള്‍ ഡ്രൈവര്‍ ട്രക്ക് നിര്‍ത്തി കരിമ്പ് തിന്നാന്‍ കൊടുക്കുകയായിരുന്നു.സംഭവം പുറത്തറിഞ്ഞതോടെ നഞ്ചൻകോട് സ്വദേശി സിദ്ധരാജുവിന് 75,000 രൂപ പിഴ ചുമത്തി. ഡിസംബർ മൂന്നിനാണ് സംഭവം.
തമിഴ്നാട് വനം വകുപ്പിന്റെ പത്രക്കുറിപ്പ് പ്രകാരം കാരേപ്പള്ളം ചെക്ക്പോസ്റ്റിൽ നിന്ന് മൂന്ന് കിലോമീറ്റർ സമീപം കരിമ്പ് കയറ്റിയ ലോറി റോഡരികിൽ പട്രോളിംഗ് നടത്തുകയായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ നിർത്തിയിട്ടിരിക്കുന്നതായി കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ, താൻ കാട്ടാനക്ക് കരിമ്പ് തീറ്റ നല്‍കിയതായി ഡ്രൈവർ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം സിദ്ധരാജുവിനെതിരെ ക്രിമിനൽ കേസെടുത്ത് 75,000 രൂപ പിഴ ഈടാക്കി. പിഴ ഈടാക്കിയതോടെ കേസ് അവസാനിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
മോദിയെ താഴെയിറക്കാൻ വന്നവർക്ക് തുടക്കത്തിലേ പാളി ! ഇപ്പോൾ തോൽവി സമ്പൂർണ്ണം I INDI ALLIANCE
കല്പറ്റ : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മിറ്റി…
അന്താരാഷ്ട്ര അവയവക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ കണ്ടെടുത്ത് അന്വേഷണ സംഘം. കേസിൽ ആന്ധ്രാപ്രദേശിൽ നിന്ന് അറസ്റ്റിലായ രാംപ്രസാദിന് എട്ട് സംസ്ഥാനങ്ങളിൽ…
ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണ കക്ഷിയായ ബിജെപി മിന്നുന്ന വിജയത്തിലേക്ക്. ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. അറുപത്…
ഈ വാക്ക് ഒന്ന് കുറിച്ചിട്ടോ ...മോദി മൂന്നാമതും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്ന് എഎപി നേതാവ് |aap| |exit poll|
മണിപ്പൂരോന്നും ഏശിയില്ല ! വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അപ്രമാദിത്വം തുടർന്ന് ബിജെപി I BJP IN ARUNACHAL