Friday, May 10, 2024
spot_img

ട്രക്ക് നിര്‍ത്തി കാട്ടാനക്ക് കരിമ്പ് നല്‍കി;പിന്നാലെ ഡ്രൈവര്‍ക്ക് 75,000 രൂപ പിഴ

ചെന്നൈ: കാട്ടാനക്ക് കരിമ്പ് നല്‍കിയ ട്രക്ക് ഡ്രൈവര്‍ക്ക് വന്‍തുക പിഴ. തമിഴ്‌നാട്ടിലെ സത്യമംഗലം കടുവാ സങ്കേതത്തിന് കീഴിലുള്ള ഹസനുരുവിലാണ് സംഭവം.കാട്ടിലൂടെ കരിമ്പ് ലോഡുമായി പോകവേ ആനയെ കണ്ടപ്പോള്‍ ഡ്രൈവര്‍ ട്രക്ക് നിര്‍ത്തി കരിമ്പ് തിന്നാന്‍ കൊടുക്കുകയായിരുന്നു.സംഭവം പുറത്തറിഞ്ഞതോടെ നഞ്ചൻകോട് സ്വദേശി സിദ്ധരാജുവിന് 75,000 രൂപ പിഴ ചുമത്തി. ഡിസംബർ മൂന്നിനാണ് സംഭവം.

തമിഴ്‌നാട് വനം വകുപ്പിന്റെ പത്രക്കുറിപ്പ് പ്രകാരം കാരേപ്പള്ളം ചെക്ക്‌പോസ്റ്റിൽ നിന്ന് മൂന്ന് കിലോമീറ്റർ സമീപം കരിമ്പ് കയറ്റിയ ലോറി റോഡരികിൽ പട്രോളിംഗ് നടത്തുകയായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ നിർത്തിയിട്ടിരിക്കുന്നതായി കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ, താൻ കാട്ടാനക്ക് കരിമ്പ് തീറ്റ നല്‍കിയതായി ഡ്രൈവർ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം സിദ്ധരാജുവിനെതിരെ ക്രിമിനൽ കേസെടുത്ത് 75,000 രൂപ പിഴ ഈടാക്കി. പിഴ ഈടാക്കിയതോടെ കേസ് അവസാനിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles