Kerala

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം കടത്താൻ ശ്രമം;മഞ്ചേരി സ്വദേശി താഹിർ അറസ്റ്റിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച മഞ്ചേരി സ്വദേശി താഹിർ പിടിയിൽ.
ഇയാളുടെ പക്കൽ നിന്നും ഒരു കിലോ സ്വർണ്ണമാണ് പോലീസ് പിടിച്ചെടുത്തത്.വിമാനത്താവളത്തിന്റെ പരിസരത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു ഇയാൾ സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

വിമാനത്താവളത്തിൽ നടത്തിയ സുരക്ഷാ പരിശോധനയ്‌ക്കിടെ സ്വർണ്ണം കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞില്ല. ഇതിന് ശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയ പോലീസ് നിരീക്ഷിക്കുകയായിരുന്നു. താഹിറിനെ കൊണ്ടുപോകാൻ ബന്ധുക്കൾ വാഹനവുമായി എത്തിയിരുന്നു. ഇതിൽ കയറുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്തപ്പോൾ ആദ്യം ഇയാൾ കുറ്റം നിഷേധിച്ചു. എന്നാൽ പിന്നീട് നടത്തിയ എക്‌സ്‌റേ പരിശോധനയിൽ സ്വർണം കണ്ടെത്തുകയായിരുന്നു. സ്വർണം ക്യാപ്‌സൂൾ രൂപത്തിലാക്കിയാണ് ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ചത്. നാല് ക്യാപ്‌സൂളുകൾ ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വർണ്ണത്തിന് വിപണിയിൽ 54 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.

anaswara baburaj

Recent Posts

പിണറായി വിജയനെന്ന ക്യാപ്റ്റൻ ഈ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ ?

മുസ്ലിം പ്രീണനത്തിനെതിരെ കേരളത്തിലെ സിപിഎമ്മിൽ കൂട്ടക്കലാപത്തിന് സാധ്യത I EDIT OR REAL

34 mins ago

ഏഴാം ഘട്ട വോട്ടെടുപ്പിനിടെ മഹുവ മൊയ്ത്രയുടെ മണ്ഡലത്തിൽ ബിജെപി പ്രവർത്തകനെ വെടിവച്ച് കൊന്ന് തലയറുത്തു ! പിന്നിൽ തൃണമൂൽ പ്രവർത്തകരെന്ന് ആരോപണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊൽക്കത്ത: ഏഴാം ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ ചാന്ദ്പൂർ ഗ്രാമത്തിൽ ബിജെപി നേതാവ് ഹാഫിസുൽ ഷെയ്ഖിനെ അക്രമി സംഘം…

55 mins ago

ഇന്ത്യൻ ചെസ്സ് താരങ്ങൾക്ക് വീട്ടിലെ ഭക്ഷണമൊരുക്കി നോർവേയിലെ ദക്ഷിണേന്ത്യൻ റെസ്റ്റോറന്റ് ! വിദേശത്ത് നാടിന്റെ രുചികളൊരുക്കുന്ന അഞ്ചു സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന റെസ്റ്റോറന്റിൽ ഇന്ത്യൻ ചെസ്സ് പ്രതിഭകളെത്തിയപ്പോൾ

സ്റ്റാവഞ്ചർ (നോർവെ): ടൂർണ്ണമെന്റുകൾക്കായി ലോകമെമ്പാടും യാത്ര ചെയ്യുന്ന ചെസ്സ് താരങ്ങൾക്ക് ഭക്ഷണം എപ്പോഴും ഒരു വെല്ലുവിളിയാകാറുണ്ട്. ദിവസങ്ങൾ നീളുന്ന യാത്രകളിൽ…

1 hour ago