റിയാദ് :സൗദിയില്‍ മതനിന്ദ ആരോപണത്തില്‍ അറസ്റ്റിലായ കര്‍ണാടക സ്വദേശി ജയില്‍ മോചിതനായി. സൗദി അറേബ്യയിലെ ദമ്മനില്‍ എസി ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്തിരുന്ന ഉഡുപ്പി സ്വദേശി ഹരീഷ് ബംഗേരയാണ് നിരപരാധിത്വം തെളിയിച്ചു മോചിതനായത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ജയില്‍വാസത്തില്‍ നിന്നും മോചനം നേടിയതാണെന്ന് മംഗളൂരു അസോസിയേഷന്‍ സൗദി അറേബ്യൻ പ്രസിഡന്റ് സതീഷ് കുമാര്‍ ബജല്‍ വ്യക്തമാക്കി.
ഹരീഷിന്റെ പേരില്‍ വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കി അത് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതിന് വേണ്ടി മക്കയേയും സൗദി കിരീടാവകാശിയെയും അവഹേളിക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചത് മൂദബിദ്രിയില്‍ നിന്നുള്ള അബ്‌ദുൾ ഹുയസ്, അബ്‌ദുൾ തുയസ് എന്നീ സഹോദരന്മാര്‍ ആണെന്ന് കൃത്യമായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഹരീഷ് ബംഗേരക്ക് ജയില്‍മോചനം സാധ്യമായത്.
ഹരീഷിന്റെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ കര്‍ണാടക സൈബര്‍ സെല്ലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ചതും വിദ്വേഷം നിറഞ്ഞ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതും അബ്‌ദുൾ സഹോദരന്‍മാര്‍ ആണെന്നു കണ്ടെത്തിയത്. തുടര്‍ന്ന് വിദേശ കാര്യ മന്ത്രാലയം വഴി സൗദി ഭരണകൂടത്തെ ബന്ധപ്പെട്ട് ഹരീഷിന്റെ മോചനത്തിന് വഴിയൊരുക്കുകയായിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

