അടുത്ത മാസം അഞ്ചിന് യൂണിവേഴ്സിറ്റി എൻജിനീയറിംഗ് കോളേജിൽ നടത്താനിരുന്ന സണ്ണി ലിയോണിന്റെ നൃത്തപരിപാടി വിലക്കി കേരള സർവകലാശാല. ഇത് സംബന്ധിച്ച് സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹൻ കുന്നുമ്മൽ രജിസ്ട്രാർക്ക് നിർദേശം നൽകി. തിരുവനന്തപുരം ഗവ എൻജിനീയറിംഗ് കോളേജിലും കഴിഞ്ഞ വർഷം കുസാറ്റിലും വിദ്യാർത്ഥി സംഘടനകൾ സംഘടിപ്പിച്ച ചില സംഗീത പരിപാടികളിലുണ്ടായ അപകടങ്ങളിൽ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടിരുന്നു, ഇതിനെത്തുടർന്ന് പുറമേ നിന്നുള്ള ഡിജെ പാർട്ടികൾ, സംഗീത നിശ തുടങ്ങിയവ കോളേജിൽ നടത്തുന്നതിന് സർക്കാർ കർശന നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
ഈ ഉത്തരവ് നിലനിൽക്കെയാണ് സർവകലാശാലയുടെ അനുമതി കൂടാതെ സണ്ണി ലിയോണിയുടെ സ്റ്റേജ് പ്രോഗ്രാം നടത്താൻ കോളേജ് വിദ്യാർത്ഥി സംഘടന തീരുമാനിച്ചത്. ഇതാണ് ഇപ്പോൾ വൈസ് ചാൻസിലർ വിലക്കിയത്

