Kerala

വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ല! ദേവസ്വത്തിന്റെ പൊതുസ്വത്തെന്ന് ദേവസ്വംബോർഡിന്‍റെ രേഖ ; തന്ത്രിക്ക് കുരുക്ക് മുറുകുന്നു

പത്തനംതിട്ട : ശബരിമലയിലെ വാജിവാഹനം വീട്ടിൽ സൂക്ഷിച്ച സംഭവത്തിൽ തന്ത്രി കണ്ഠര് രാജീവർക്ക് കനത്ത തിരിച്ചടിയായി ദേവസ്വം രേഖ. തന്ത്രിമാർക്ക് ആചാരപരമായ ചടങ്ങുകൾ കഴിഞ്ഞാൽ ശബരിലയിലെ ഇത്തരം വസ്തുക്കളിൽ അവകാശമില്ലെന്നും ഇവ ദേവസ്വത്തിന്റെ പൊതുസ്വത്താണെന്നും രേഖ വ്യക്തമാക്കുന്നു. മുൻകാലങ്ങളിൽ ഇത്തരം വസ്തുക്കൾ തന്ത്രിമാർ കൊണ്ടുപോയിട്ടുണ്ട് എന്നത് തുടർന്നും കടത്തിക്കൊണ്ടുപോകാനുള്ള ന്യായീകരണമല്ലെന്നും രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.
തന്ത്രി സമാജം ആവശ്യപ്പെട്ടതനുസരിച്ച് 2012-ൽ ദേവസ്വം ബോർഡ് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം പറയുന്നത്. ക്ഷേത്രങ്ങളിലെ ഭൗതിക വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോഴോ അല്ലെങ്കിൽ മാറ്റം വരുത്തുമ്പോഴോ അവ ദേവസ്വത്തിന്റെ സ്വത്തായിത്തന്നെ നിലനിർത്തണം എന്ന് ഈ ഉത്തരവിൽ പറയുന്നു. ഇത്തരം വസ്തുക്കൾ പൊതുസ്വത്താണെന്നും അവ ദേവസ്വം ബോർഡിന്റെ പക്കൽത്തന്നെ സൂക്ഷിക്കണമെന്നും മറുപടിയിൽ കൃത്യമായി പറയുന്നുണ്ട്.

2017-ൽ ശബരിമലയിലെ പഞ്ചലോഹ കൊടിമരം മാറ്റിസ്ഥാപിച്ചപ്പോൾ അതിനു മുകളിലുണ്ടായിരുന്ന വാജിവാഹനം തന്ത്രി കണ്ഠര് രാജീവര് കൊണ്ടുപോയിരുന്നു. ഇത് തനിക്ക് അവകാശപ്പെട്ടതാണെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. എന്നാൽ, 2012ൽ തന്നെ പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം ഈ വാദം നിലനിൽക്കില്ല. വർഷങ്ങൾ പഴക്കമുള്ള 11 കിലോയോളം ഭാരം വരുന്ന, പഞ്ചലോഹത്തിൽ നിർമിച്ച് സ്വർണം പൊതിഞ്ഞ വാജിവാഹനം ദേവസ്വത്തിന് കൈമാറാതെ തന്ത്രി കൈവശം വെച്ചിരിക്കുകയായിരുന്നു. വിവാദമായതിനെ തുടർന്ന് വാജിവാഹനം തിരികെ നൽകാൻ തയ്യാറാണെന്ന് തന്ത്രി ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നുവെങ്കിലും ഇപ്പോൾ തന്ത്രിയുടെ കൈവശമുള്ളത് അന്നുണ്ടായിരുന്ന യഥാർത്ഥ വാജിവാഹനം തന്നെയാണോയെന്ന് ദേവസ്വം ബോർഡ് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് അത് തിരിച്ചെടുക്കാൻ തയ്യാറായില്ല. അതിനാൽ തന്ത്രിയുടെ ചെങ്ങന്നൂരിലെ വീട്ടിൽ ഇത് സൂക്ഷിക്കുകയായിരുന്നു.

2022-ൽ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ കൊടിമരത്തിന് ഇടിമിന്നലേറ്റ് കേടുപാട് സംഭവിച്ചപ്പോൾ, അതിനു മുകളിലുണ്ടായിരുന്ന ഗരുഡ വാഹനത്തിനുമേൽ തന്ത്രി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, അന്നത്തെ ദേവസ്വം ബോർഡ് ആ വാദം തള്ളിക്കളയുകയും വാഹനം ദേവസ്വം സ്റ്റോർ റൂമിൽ സൂക്ഷിക്കുകയുമാണ് ചെയ്തത്.

ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽനിന്ന് കണ്ടെടുത്ത വാജിവാഹനം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു.

B4 Admin

Recent Posts

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

3 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

18 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

18 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

18 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

19 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

19 hours ago