കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ പുറത്തിറക്കുന്ന വേദ വിദ്യ കലണ്ടർ 2026 ഇപ്പോൾ വിപണിയിൽ. ബ്രഹ്മം മുതൽ ഭാരതം വരെയും, യജഞം മുതൽ ക്ഷേത്രം വരെയും പ്രകാശിപ്പിച്ച അഗ്നി സങ്കൽപ്പത്തെ അറിയാനും ഗ്രീസിലേക്കും പേർഷ്യയിലേക്കും മയന്മാരിലേക്കും സഞ്ചരിച്ച് ലോക സംസ്‌കാരങ്ങളെ നിർമ്മിച്ച അഗ്നിയുടെ ചരിത്രം അറിയാനും സഹായകമായ രീതിയിലാണ് വൈദിക കലണ്ടർ ക്രമീകരിച്ചിരിക്കുന്നത്.
365 ദിവസവും 365 അഗ്നിമന്ത്രങ്ങൾ, വിശേഷ ദിവസങ്ങളിൽ ചൊല്ലാൻ വിശേഷ മന്ത്രങ്ങൾ, വിശിഷ്ട ഫലദായകങ്ങളായ വേദ സൂക്തങ്ങൾ, ലോക സംസ്‌കാരങ്ങളിലെ അഗ്നി സങ്കൽപ്പത്തിന്റെ വിവരണങ്ങൾ, സ്വാതന്ത്ര്യ സമര സേനാനികളെയും സാമൂഹിക പരിഷ്കർത്താക്കളെയും ഋഷി മുനിമാരെയും സംബന്ധിക്കുന്ന അറിവുകൾ, മൂല്യങ്ങളെ പഠിപ്പിക്കുന്ന സുഭാഷിതങ്ങൾ, അതത് കാലങ്ങളിൽ ആഹാരശീലത്തിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിക്കുന്ന ആയുർവേദ നിർദ്ദേശങ്ങൾ, വൈദികമായ നിത്യ-നൈമിത്തിക ആചാരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയ അമൂല്യമായ അറിവുകൾ കലണ്ടറിലുണ്ട്.
നൂറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരാഗതമായ വിവരങ്ങൾക്കൊപ്പം ആധുനിക സാങ്കേതിക വിദ്യയുടെ സമന്വയവും വേദ വിദ്യ കലണ്ടർ 2026 ലുണ്ട് . ക്യു ആർ കോഡ് സ്കാൻ ചെയ്‌താൽ ഓണം വിഷു നവരാത്രി മണ്ഡലവ്രതം, രാമായണമാസം തുടങ്ങിയ വിശേഷകാലങ്ങളിലെ വൈദിക സന്ദേശങ്ങൾ കേൾക്കാം. അമാവാസിയിലും പൗർണ്ണമിയിലും, ദശപൗർണ്ണമാസേഷ്ടികളും, മലയാള മാസാരംഭത്തിൽ മഹാ ഗണപതി ഹോമത്തിലും ഈ സംവിധാനം വഴി പങ്കുചേരാം.
16 പേജുള്ള ഈ കലണ്ടറിന് നൂറു രൂപയാണ് വില. പോസ്റ്റൽ ചാർജ് അധികം നൽകണം. കോപ്പികൾ ഉറപ്പാക്കാൻ 9745615151, 9188793181, 8848377633

