പയ്യോളി: ട്രെയിൻ കിട്ടാത്തതിനെ തുടർന്ന് എറണാകുളത്തേക്ക് ആംബുലൻസ് വിളിച്ച് യാത്ര ചെയ്ത് സ്ത്രീകൾ. പയ്യോളിയിൽ നിന്ന് എറണാകുളത്തേക്ക് പോകാനാണ് രണ്ട് സ്ത്രീകൾ ആംബുലൻസ് വിളിച്ചത്. തുറയൂർ പെയിൻ ആൻഡ് പാലിയേറ്റവീന്റെ ആംബുലൻസിലാണ് സ്ത്രീകൾ യാത്ര ചെയ്തത്. ആംബുലൻസ് തേഞ്ഞിപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു. പണം നൽകാം, എത്രയും വേഗം എറണാകുളത്ത് എത്തിക്കണമെന്നായിരുന്നു സ്ത്രീകളുടെ ആവശ്യം. എന്നാൽ പയ്യോളിയിലെ ആംബുലൻസ് ഡ്രൈവർമാർ ഈ ആവശ്യം നിരസിച്ചു. തുടർന്നാണ് ഓട്ടോ വിളിച്ച് തുറയൂരിലെത്തി മറ്റൊരു ആംബുലൻസ് വിളിച്ച് ഇവർ എറണാകുളത്തേക്ക് പുറപ്പെട്ടത്
ഇക്കാര്യം സ്ത്രീകളെ തുറയൂരിൽ കൊണ്ടുവിട്ട ഓട്ടോ ഡ്രൈവർ പയ്യോളിയിലെ ആംബുലൻസ് ഡ്രൈവർമാരോട് പറഞ്ഞു. ഡ്രൈവർമാർ ട്രിപ്പ് പോയ ആംബുലൻസിന്റെ ചിത്രവും നമ്പറും സഹിതം പോലീസിനെയും ആർടിഒയെയും വിവരം അറിയിച്ചു. ഇതോടെ തേഞ്ഞിപ്പാലം പോലീസ് ആംബുലൻസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ത്രീകളെ പോലീസ് എറണാകുളത്തേക്ക് ബസ് കയറ്റി വിട്ടു. ആംബുലൻസ് പോലീസ് കസ്റ്റഡിയിലെടുത്തു.
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…
മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…