Saturday, December 13, 2025

മദ്യപിച്ചെത്തിയ യുവാവിന്റെ അതിക്രമം ; ആശുപത്രി ജീവനക്കാർക്കെതിരെ കയ്യേറ്റം, പ്രതി വിജിൻ അറസ്റ്റിൽ

കൊല്ലം: കൊല്ലം ചടയമംഗലത്തെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെയും ജീവനക്കാരെയും കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആയൂർ സ്വദേശി വിജിനെ ചടയമംഗലം പോലീസാണ് അറസ്റ്റ് ചെയ്തത്. കാലിൽ പരിക്കേറ്റതിനെ തുടർന്നാണ് വിജിൻ ആശുപത്രിയിൽ എത്തിയത്.

മദ്യലഹരിയിലായിരുന്നു പ്രതി ആശുപത്രിയിലെത്തിയത്. അതിനു പിന്നാലെ ബഹളം വെക്കുകയും ആശുപത്രി ജീവനക്കാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തു.

Related Articles

Latest Articles