സുഡാനിൽ നിന്നുള്ള ദൃശ്യങ്ങൾ
പോർട്ട് സുഡാൻ:സുഡാനിൽ സൈന്യവും ഇസ്‌ലാമിക തീവ്രവാദികളായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസും (RSF) തമ്മിലുള്ള പോരാട്ടം വ്യാപിക്കുന്നതിനിടെ, ഡാർഫുറിന് കിഴക്കുള്ള കോർദോഫാൻ മേഖലയിലെ പട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും 36,000-ത്തിലധികം സാധാരണക്കാർ പലായനം ചെയ്തതായി യുഎൻ റിപ്പോർട്ട് ചെയ്തു. പുതിയ പോർമുഖത്തേക്ക് സേനയെ അണിനിരത്തുന്നതായി പാരാമിലിട്ടറി വിഭാഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി മധ്യ കോർദോഫാൻ മേഖല, രണ്ട് വർഷത്തോളമായി തുടരുന്ന സംഘർഷത്തിന്റെ പുതിയ പോർക്കളമായി മാറിയിരിക്കുകയാണ്. സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിനും ഡാർഫൂർ പ്രവിശ്യകൾക്കും ഇടയിൽ തന്ത്രപ്രധാനമായ സ്ഥാനത്താണ് മധ്യ കോർദോഫാൻ സ്ഥിതിചെയ്യുന്നത്.
ഡാർഫൂറിലെ സൈന്യത്തിന്റെ അവസാന ശക്തികേന്ദ്രമായ എൽ-ഫാഷർ RSF പിടിച്ചെടുത്ത് ഒരാഴ്ചയിലധികം ആയതിന് പിന്നാലെയാണ് യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നത്. പോർട്ട് സുഡാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൈന്യത്തിനനുകൂലമായ സർക്കാരിനെതിരെ, RSF ഇവിടെ ഒരു സമാന്തര ഭരണ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.
ഒക്ടോബർ 26 നും 31 നും ഇടയിൽ വടക്കൻ കോർദോഫാനിലെ അഞ്ച് പ്രദേശങ്ങളിൽ നിന്നായി ഏകദേശം 36,825 പേർ പലായനം ചെയ്തതായി യുഎന്നിന്റെ മൈഗ്രേഷൻ ഏജൻസി ഞായറാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. വടക്കൻ കോർദോഫാനിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും RSF ന്റെയും സൈന്യത്തിന്റെയും സേനാവിന്യാസം വർധിച്ചതായി പ്രദേശവാസികൾ വെളിപ്പെടുത്തി. ഡാർഫൂറിനെ ഖാർത്തൂമുമായി ബന്ധിപ്പിക്കുന്നതും വിമാനത്താവളമുള്ളതുമായ എൽ-ഒബെയ്ഡ് എന്ന തന്ത്രപ്രധാനമായ നഗരത്തിനായി ഇരു സൈന്യങ്ങളും പോരാട്ടം ശക്തമാക്കുകയാണ്. കഴിഞ്ഞ ആഴ്ച എൽ-ഒബെയ്ഡിന്റെ വടക്കുള്ള ബാര നഗരം RSF പിടിച്ചെടുത്തിരുന്നു.
സമൃദ്ധമായ വിഭവങ്ങളുള്ള കോർദോഫാൻ മേഖലയായിരിക്കും ഇനി സൈനിക ശ്രദ്ധയുടെ അടുത്ത കേന്ദ്രമെന്ന് യുഎൻ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മാർത്ത പോബി കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. RSF നടത്തുന്ന “വൻതോതിലുള്ള അതിക്രമങ്ങളെ” അവർ ചൂണ്ടിക്കാട്ടി. ഇവയിൽ പലപ്പോഴും വംശീയ ലക്ഷ്യങ്ങളോടെയുള്ള പ്രതികാര നടപടികളും ഉൾപ്പെടുന്നതായി അവർ പറഞ്ഞു.
എൽ-ഫാഷറിന്റെ പതനത്തിനുശേഷം ഡാർഫൂറിൽ അറബികളല്ലാത്ത സമൂഹങ്ങൾക്കെതിരെ RSF തീവ്രവാദികൾ നടത്തുന്ന കൂട്ടക്കൊലകളും ലൈംഗിക അതിക്രമങ്ങളും തട്ടിക്കൊണ്ടുപോകലുകളും കോർദോഫാനിൽ ആവർത്തിച്ചേക്കാമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു. വടക്കൻ കോർദോഫാനിൽ അടുത്തിടെയുണ്ടായ അക്രമങ്ങളിൽ റെഡ് ക്രസന്റ് വളണ്ടിയർമാർ ഉൾപ്പെടെ 50 സാധാരണക്കാർ കൊല്ലപ്പെട്ടതായി യുഎൻ പറയുന്നു.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…