Featured

യു_ ദ്ധം മുറുകുന്നു ; ഹമാസിനെ തകർത്ത് തരിപ്പണമാക്കാൻ ഇസ്രായേൽ !

ഇസ്രായേൽ – ഹമാസ് സംഘർഷം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോഴും യുദ്ധം രക്ത രൂക്ഷിതമായി തന്നെ തുടരുകയാണ്. അതിനിടെ ഹമാസിന്റെ ആക്രമണം ചെറുക്കാൻ പുതിയ പ്രതിരോധ സംവിധാനം വിന്യസിക്കാൻ ഇസ്രായേൽ തയാറെടുക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ലേസർ ആയുധങ്ങൾ വിന്യസിക്കാനാണ് ഇസ്രായേൽ പ്രതിരോധ സേന നീക്കമിടുന്നത്. ആകാശമാർഗ്ഗമുള്ള ആക്രമണങ്ങളെ ചെറുക്കുന്ന അയൺ ബീം സ്ഥാപിക്കാനാണ് ഇസ്രയേലിന്റെ തീരുമാനം. ഇസ്രയേലിലേക്കു വരുന്ന റോക്കറ്റുകളും മിസൈലുകളും ഫൈബർ ലേസർ ഉപയോഗിച്ച് നശിപ്പിക്കാൻ അയൺ ബീമിന് സാധിക്കും. അതേസമയം, ഹമാസിനെതിരായ പോരാട്ടം കടുപ്പിച്ച സാഹചര്യത്തിലാണ് അതിർത്തിയിൽ അയൺ ബീം സ്ഥാപിക്കാൻ ഇസ്രായേൽ നിർണായക നീക്കം നടത്തുന്നത്.

വ്യോമാക്രമണത്തെ ഫലപ്രദമായി ചെറുക്കാൻ കഴിയുന്ന അയൺ ബീമുകൾ അടുത്ത വർഷത്തോടെ അതിർത്തിയിൽ വിന്യസിക്കാൻ ആയിരുന്നു ഇസ്രായേൽ പ്രതിരോധ സേന നിശ്ചയിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഉടൻ തന്നെ ഇവ വിന്യസിക്കാനാണ് ഇസ്രയേലിന്റെ തീരുമാനം. 2021 ജൂണിൽ വിമാനങ്ങളിൽ സ്ഥാപിച്ച കരുത്തുറ്റ ലേസർ സംവിധാനങ്ങൾ ഉപയോഗിച്ച് മിസൈലുകളെ ഇസ്രയേൽ തകർത്തിരുന്നു. 100 ശതമാനം വിജയമായിരുന്നു ഈ സംവിധാനം. ഇതിൽ ഉപയോഗിച്ചതു പോലെ 100 കിലോവാട്ട് പവറുള്ള കരുത്തേറിയ ലേസറാകും പുതിയ സംവിധാനത്തിലും ഉപയോഗിക്കുക. അതേസമയം, 2014 ലാണ് അയൺ ബീം പ്രതിരോധ സേനയുടെ ഭാഗമായത്. റഫേൽ അഡ്വാൻസ് സിസ്റ്റം ആണ് ഇതിന്റെ നിർമ്മാതാക്കൾ. ശക്തിയേറിയ പ്രകാശ ബീമുകൾ കൊണ്ടാണ് ഇവ ശത്രുക്കളെ നേരിടുക. അതേസമയം, നിലവിൽ അയൺ ഡോം ഉപയോഗിച്ചാണ് ഇസ്രായേൽ വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതിന് ചില പോരായ്മകൾ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതേ തുടർന്നാണ് അയൺ ബീം ഉടനെ വിന്യസിക്കാൻ തീരുമാനിച്ചത്. ഇതിന് മുന്നോടിയായി ചില പരീക്ഷണങ്ങൾ പൂർത്തിയാക്കാനുണ്ട്. ഇവ ദ്രുതഗതിയിൽ പൂർത്തിയാക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, ഹമാസിനെതിരായ ആക്രമണം കടുപ്പിക്കുന്നതിനിടെ, ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിലേക്കും വ്യോമാക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് ഇസ്രയേൽ. ഇന്നലെ അർധരാത്രിയോടെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സേന വ്യക്തമാക്കി. ലബനൻ മേഖലയിലെ ഹിസ്ബുല്ലയുടെ സായുധ കേന്ദ്രങ്ങളാണ് ഇസ്രയേൽ സേനയുടെ ലക്ഷ്യം. ഇസ്രയേൽ കരയുദ്ധം ആരംഭിച്ചാൽ ഹമാസിനൊപ്പം ചേരുമെന്ന് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല നേരത്തെ അറിയിച്ചിരുന്നു. അതിനു പിന്നാലെ ഇസ്രയേൽ–ലബനൻ അതിർത്തിയിൽ താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെ ഇസ്രയേൽ ഒഴിപ്പിച്ചിരുന്നു. ഹമാസിനെതിരെ ഇസ്രയേൽ പ്രത്യാക്രമണം ആരംഭിച്ചതിനു പിന്നാലെ വടക്കൻ ഇസ്രയേലിലെ ഒരു ടാങ്ക് വ്യൂഹത്തിനെതിരെ ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തുകയും ഹിസ്ബുല്ലയുടെ ഒരു താവളത്തിലേക്ക് ഇസ്രയേൽ ഡ്രോൺ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇസ്രയേലിനെ ആക്രമിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാനും ഹിസ്ബുല്ലയ്ക്കും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

B4 Admin

Recent Posts

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

11 hours ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

11 hours ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

12 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

19 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

20 hours ago