Saturday, December 20, 2025

കല്ലമ്പുഴയിൽ ജലനിരപ്പ് ഉയരുന്നു ! മലമ്പുഴയിൽ ഉരുൾ പൊട്ടിയതായി സംശയം ; പോലീസും റവന്യു ഉദ്യോ​ഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടു

പാലക്കാട്: കനത്ത മഴ തുടരുന്നതിനിടെ മലമ്പുഴയിൽ ഉരുൾ പൊട്ടിയതായി സംശയം. ആനക്കൽ വന മേഖലയ്ക്ക് സമീപത്താണ് ഉരുൾ പൊട്ടിയതായി ഉയർന്നിരിക്കുന്നത്. പോലീസും റവന്യു ഉദ്യോ​ഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടു. പ്രദേശത്ത് ആൾ താമസമില്ലെന്നാണ് പ്രാഥമിക നിഗമനം. കല്ലമ്പുഴയിൽ ജലനിരപ്പ് വലിയ നിലയിൽ ഉയർന്നിട്ടുണ്ട്.

പ്രദേശവാസികൾ പുഴയിൽ ഇറങ്ങരുതെന്നു മുന്നറിയിപ്പുണ്ട്. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴയാണ്.

Related Articles

Latest Articles