ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ അസമിലെ നൗബോയിച്ച മണ്ഡലത്തില്‍നിന്നുള്ള കോൺഗ്രസ് എംഎൽഎ പാർട്ടി വിട്ടു. ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് എംഎൽഎയായ ഭരത് ചന്ദ്ര നാര ആണ് ഇന്ന് പാര്‍ട്ടി വിട്ടത്.
ലഖിംപുര്‍ മണ്ഡലത്തില്‍ ഭരത് ചന്ദ്ര നാരയുടെ ഭാര്യ റാണി നാര സ്ഥാനാര്‍ഥിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ രണ്ട് ദിവസം മുമ്പ് വന്ന സ്ഥാനാർത്ഥി പട്ടിക പ്രകാരം ഉദയ് ശങ്കര്‍ ഹസാരികയുടെ പേരാണ് ലഖിംപുര്‍ മണ്ഡലത്തിലെ സ്ഥാനാർത്ഥി. ഇതോടെയാണ് ഭരത് ചന്ദ്ര നാര പാർട്ടി വിട്ടത്. ലഖിംപുര്‍ മണ്ഡലത്തില്‍നിന്ന് മുന്‍പ് മൂന്നുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഭരത് ചന്ദ്ര നാരയുടെ ഭാര്യ റാണി നാര. കേന്ദ്രമന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ് ഭരത് ചന്ദ്ര നാര രാജിക്കത്ത് നല്‍കിയത്. അസമിലെ കോണ്‍ഗ്രസ് മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിരുന്ന ഭരത് ചന്ദ്ര നാര ഇന്നലെ തൽസ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.

