TRAVEL

ടോയിലറ്റിൽ പോയതിന് യുവതിയെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു? ജെറ്റ് എയർലൈൻസിനെതിരെ പരാതി; സംഭവം ഇങ്ങനെ!!

ടോയിലറ്റിൽ പോയതിന് വിമാനത്തിൽ നിന്നും ആരെയെങ്കിലും ഇറക്കിവിട്ടതായി കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെയും സംഭവിച്ചു! മെക്സിക്കോയിലാണ് സംഭവം. വിമാനം പറന്നുയരുന്നതിന് മുമ്പ് പലതവണ ടോയിലറ്റിൽ പോയെന്ന കാരണത്താല്‍ തന്നെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടെന്ന് യുവതി. ജോവാന ചിയു എന്ന യുവതിയാണ് കനേഡിയൻ വിമാനക്കമ്പനിയായ വെസ്റ്റ് ജെറ്റ് എയർലൈൻസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ടേക്ക് ഓഫിന് മുമ്പ് വളരെയധികം നേരം വാഷ്‌റൂമിൽ പോയതിന് വിമാനത്തിൽ നിന്ന് ഇറക്കി വിട്ടെന്നാണ് യുവതിയുടെ ആരോപിക്കുന്നത്. തനിക്ക് വയറിന് പ്രശ്നം ഉള്ളത് കൊണ്ടാണ് വാഷ് റൂമിൽ പോകേണ്ടി വന്നതെന്നും ജോവാന എക്സിൽ കുറിച്ചു.

വിമാനത്തിൽ നിന്ന് പുറത്താക്കുന്നതിനിടെ തന്‍റെ പണമെല്ലാം കൂടെ യാത്ര ചെയ്യുന്നവരുടെ കൈവശമായിപ്പോയെന്നും വിമാനത്താവളത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഒരു ഹോട്ടലിലേക്കുള്ള തൻ്റെ ടാക്സി നിരക്ക് തരാൻ പോലും വെസ്റ്റ്ജെറ്റ് സൂപ്പർവൈസർ വിസമ്മതിച്ചതായും ജോവാന ആരോപിച്ചു. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിൽ പൊട്ടിക്കരഞ്ഞപ്പോൾ അവർ ​ഗാർഡിനെ വിളിച്ചെന്നും വെസ്റ്റ്ജെറ്റ് അധികൃതരുടെ പെരുമാറ്റത്തിന്റെ വീഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കിൽ അടുത്ത ദിവസം മറ്റൊരു വിമാനത്തിൽ കയറാൻ കഴിയില്ലെന്ന് സൂപ്പർവൈസർ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. പക്ഷേ അടുത്ത വിമാനത്തെക്കുറിച്ചുള്ള ഒരു വിവരവും നൽകിയില്ല. വിമാനത്താവളത്തിൽ വെച്ച് തന്റെ ബുക്കിംഗ് റഫറൻസ് നമ്പർ ആവർത്തിച്ച് ആവശ്യപ്പെട്ടതിന് ശേഷമാണ് വെസ്റ്റ്ജെറ്റ് അത് അയച്ച് തന്നത്.

വിവരങ്ങള്‍ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചതിന് പിന്നാലെ തന്നെ വെസ്റ്റ് ജെറ്റ് ബന്ധപ്പെട്ടുവെന്നും അവര്‍ കുറിച്ചു. ദയവായി നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾക്ക് നേരിട്ട് അയയ്ക്കുക എന്നാണ് ജോവാനയോട് പോസ്റ്റിനോട് എയർലൈൻ പ്രതികരിച്ചത്. അതേസമയം, യുവതിയുടെ അനുഭവത്തോട് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ. ആരോഗ്യ പ്രശ്നങ്ങൾ ഉള്ള സമയത്ത് യാത്രകൾ ഒഴിവാക്കണമെന്നാണ് ചിലരുടെ പ്രതികരണം.

anaswara baburaj

Recent Posts

കക്കൂസ് ബസ് ആർക്കും വേണ്ട ! കാലിയടിച്ച് യാത്ര ; നവകേരള ബസിന്റെ യാത്ര കട്ടപ്പുറത്തേക്ക് ; ഇനി മ്യൂസിയത്തിൽ കൊണ്ട് വയ്ക്കാമെന്ന് ജനങ്ങൾ

തിരുവനന്തപുരം: ബംഗളൂരുവിലേക്കുള്ള യാത്രയിൽ നവകേരള ബസിനെ കൈയൊഴിഞ്ഞ് യാത്രികർ. നിലവിൽ ആളില്ലാതെയാണ് നവകേരള ബസ് സർവ്വീസ് നടത്തുന്നത്. കോഴിക്കോട് നിന്നും…

3 mins ago

മോദി പാകിസ്ഥാനും മാതൃകയെന്ന് പാക് വ്യവസായി !

മൂന്നാം തവണയും നരേന്ദ്രമോദി തന്നെ അധികാരത്തിലേൽക്കും ! വൈറലായി പാക് വ്യവസായിയുടെ വാക്കുകൾ ; പാകിസ്ഥാൻ ഇത് കേൾക്കുന്നുണ്ടോ ?

50 mins ago

നുഴഞ്ഞു കയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റാനാണ് മമതയുടെ ശ്രമം!മമതയ്ക്കെതിരെ രൂക്ഷ വിമശനവുമായി അമിത്ഷാ

കൊൽക്കത്ത: മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ടിഎംഎസിയുടെ ഒരുകാലത്തെ മുദ്രാവാക്യമായിരുന്ന ‘മാ മതി മനുഷ്’ ഇപ്പോൾ…

1 hour ago

2300 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി; തൃപ്തരാകാതെ പ്രക്ഷോഭകർ: ഇന്ത്യയ്‌ക്കൊപ്പം ചേരണമെന്ന ആവശ്യം ഉന്നയിച്ച് പാക് അധീന കശ്മീരിൽ പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക്

മുസാഫറാബാദ്: പാക് അധീന കശ്മീരിൽ പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മിലുള്ള സംഘർഷം മാറ്റമില്ലാതെ തുടരുന്നു. അതേസമയം പ്രദേശത്തിന്റെ വികസനത്തിനായി 2300…

2 hours ago

ഗുണ്ടകളെ ഒതുക്കാൻ കേരളാ പോലീസിന്റെ പടപ്പുറപ്പാട്; ഓപ്പറേഷൻ ആഗ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു; പലതവണ നടത്തിയ ഓപ്പറേഷൻ ഇത്തവണയെങ്കിലും ഫലം കാണുമോയെന്ന് നാട്ടുകാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി കേരളാ പോലീസ്. തിരുവനന്തപുരത്ത് ഓപ്പറേഷൻ ആഗ് എന്നപേരിൽ ഗുണ്ടാ…

2 hours ago

അഴിമതിയുടെ കറ പുരളാത്ത സ്ഥാനാർത്ഥികൾക്കാണ് വോട്ട് നൽകേണ്ടത് ! ഇഡി അന്വേഷണം നേരിടുന്നവർക്കല്ല ; അരവിന്ദ് കെജ്‌രിവാളിന് വോട്ട് ചെയ്യരുതെന്ന് അണ്ണാ ഹസാരെ

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കർശന നിലപാടുമായി ആംആദ്മി സ്ഥാപക നേതാവ് അണ്ണാ ഹസാരെ. ഇഡിയുടെ അന്വേഷണം നേരിടുന്നവർക്കല്ല, മറിച്ച്…

2 hours ago