തിരുവനന്തപുരം : കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ. വെഞ്ഞാറമൂട് സ്വദേശി ആതിരയെ (30) ആണ് ഇന്ന് രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ ക്ഷേത്രത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടത്. രാവിലെ എട്ടരയോടെ മകൻ സ്‌കൂളിലേക്ക് പോയപ്പോൾ യുവതി വീട്ടിലുണ്ടായിരുന്നു. അതിനാൽ തന്നെ എട്ടരയ്ക്ക് ശേഷമാണ് കൊല്ലപ്പെട്ടതെന്നാണ് നിഗമനം.
കഠിനംകുളം പോലീസ് പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു. സമൂഹ മാദ്ധ്യമം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനെ പോലീസ് തേടുന്നുണ്ട്. മതിൽ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് നിഗമനം. കൊലയ്ക്കു ശേഷം യുവതിയുടെ സ്കൂട്ടറുമായാണ് അക്രമി രക്ഷപ്പെട്ടത്.

