Friday, December 12, 2025

ആറ് വർഷമായി ഭാര്യയായിരുന്ന സ്ത്രീ യഥാർത്ഥത്തിൽ സഹോദരി! ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ അമ്പരന്ന് യുവാവ്;സംഭവം ഇങ്ങനെ …

ആറ് വർഷമായി തന്റെ കൂടെയുള്ള ജീവിത പങ്കാളി, യഥാർത്ഥത്തിൽ തന്റെ സഹോദരിയാണെന്ന് അറിഞ്ഞതിന്റെ അമ്പരപ്പിലാണ് ഒരു യുവാവ്.പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവാവിന്റെ സന്ദേശം റെഡ്ഡിറ്റിൽ വന്നതോടെയാണ് ഏവരെയും അമ്പരിപ്പിക്കുന്ന ഈ വിചിത്ര സംഭവം പുറംലോകം അറിയുന്നത്.

റെഡിറ്റിലെ കുറിപ്പ് ഇങ്ങനെ : ‘എനിക്ക് മകൻ പിറന്ന ഉടൻ തന്നെ ഭാര്യയ്ക്ക് സുഖമില്ലാതെയായി. വൃക്ക ട്രാൻസ്പ്ലാന്റ് ചെയ്യണമെന്ന് ആവശ്യം വന്നു. മറ്റൊരു ബന്ധുവുമായും മാച്ച് ആകാതിരുന്നതിനാൽ സ്വയം കിഡ്‌നി ട്രാൻസ്പ്ലാന്റേഷന് വേണ്ടിയുള്ള ടെസ്റ്റിന് ഞാൻ വിധേയനായി. ഞാൻ മാച്ച് ആണെന്ന് ഫലവും വന്നു. എന്നാൽ മറ്റൊരു ടെസ്റ്റ് കൂടി നടത്തേണ്ടതുണ്ടെന്ന് ഡോക്ടർ വ്യക്തമാക്കി. മറ്റൊന്നും ചിന്തിക്കാതെ ഞാൻ സമ്മതിച്ചു. ഞാനും ഭാര്യയും തമ്മിൽ അസ്വാഭാവികമായ മാച്ച് ഉണ്ടെന്ന് ജനിതക ടെസ്റ്റ് ഫലത്തിൽ വ്യക്തമായി. സഹോദരന്മാർ തമ്മിൽ 0-100% മാച്ച് വരെ വരാം. മാതാപിതാക്കളഉം കുഞ്ഞുങ്ങളും തമ്മിൽ 50% മാച്ച് ഉണ്ടാകാം. എന്നാൽ ഭാര്യയും ഭർത്താവും തമ്മിൽ ഇത്രയധികം മാച്ച് വരുന്നത് അസ്വാഭാവികമാണ്. എന്റെ ഭാര്യ എന്റെ കുഞ്ഞുങ്ങളുടെ അമ്മ കൂടിയാണ്. ഇനി ഞാൻ എന്ത് ചെയ്യണം?’ – യുവാവ് മറ്റ് റെഡിറ്റ് ഉപയോക്തരോടായി ചോദിച്ചു.

ജനിച്ചയുടൻ ദത്ത് നൽകപ്പെട്ട വ്യക്തിയാണ് യുവാവ്. തന്റെ മാതാപിതാക്കൾ ആരെന്ന് യുവാവിന് അറിയില്ലായിരുന്നു. അങ്ങനെയാണ് സ്വന്തം സഹോദരിയാണെന്ന് അറിയാതെ യുവതിയെ യുവാവ് വിവാഹം കഴിക്കുന്നത്.ആറ് വർഷമായി വിവാഹം ജീവിതം നയിക്കുന്ന സ്ഥിതിക്ക് ഡിഎൻഎ ഫലം കാര്യമാക്കേണ്ടതില്ലെന്നാണ് റെഡിറ്റ് ഉപയോക്താക്കൾ നൽകുന്ന ഉപദേശം.

Related Articles

Latest Articles