accident

ഇരുമ്പ് ഷീറ്റ് കയറ്റിവന്ന ലോറി മറിഞ്ഞു; നിരങ്ങിയെത്തി കാറിനെയും സ്‌കൂട്ടറിനെയും ഇടിച്ചു തെറിപ്പിച്ചു; 4 പേർക്ക് പരിക്ക്

മലപ്പുറം : മുണ്ടുപറമ്പ് -മച്ചിങ്ങൽ ബൈപാസിൽ നിയന്ത്രണം നഷ്ടമായി മറിഞ്ഞ ലോറി റോഡിലൂടെ മുന്നോട്ട് നിരങ്ങി കാറിനെയും ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ കുടുങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപ്പെടുത്തി. പാലക്കാട് ഭാഗത്ത് നിന്നു ഇരുമ്പ് ഷീറ്റ് റോളുകൾ കയറ്റി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡിൽ ചരിയുകയായിരുന്നു തുടർന്ന് റോഡിലൂടെ നിരങ്ങിനീങ്ങിയ ലോറി ഒരു കാറിലാണ് ആദ്യം ഇടിച്ചത്.ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പിന്നിലെത്തിയ സ്‌കൂട്ടര്‍ യാത്രക്കാരനെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം.

അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. ലോറിയിലുണ്ടായിരുന്ന റോളുകളും ഉരുണ്ടു പോയി.ഈ റോളിനും സമീപത്തെ കടയുടെ ഷെഡിന്റെ തൂണിനും ഇടയിൽ കുടുങ്ങിപ്പോയ സ്കൂട്ടർ യാത്രികനെ 20 മിനിറ്റോളം പരിശ്രമിച്ചാണ് രക്ഷപ്പെടുത്തിയത്. അപകടത്തിൽപ്പെട്ട കാറിനകത്ത് കുടുങ്ങിയ ആളെ ചില്ല് പൊട്ടിച്ച് പുറത്തെടുത്തു. ലോറിയ്ക്കും സ്കൂട്ടറിനും പുറമേ സമീപത്തെ സ്ഥാപനത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന 4 വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടായി.

അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ രണ്ടത്താണി സ്വാഗതമാട് സ്വദേശി ചങ്ങരംചോലയിൽ മുഹമ്മദ് ഷാഫി (43), ലോറി ഡ്രൈവർ മഹാരാഷ്ട്ര സ്വദേശി ശങ്കർ (34) എന്നിവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപത്തെ കാർ കെയർ സ്ഥാപനത്തിലെ ജീവനക്കാരൻ കൈനോട് സ്വദേശി ഫസീഹിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Anandhu Ajitha

Recent Posts

സോളാര്‍ സമരം വിഎസിന്‍റെ വാശിയിരുന്നു ! സമരം അവസാനിപ്പിക്കുന്നതില്‍ ഇരുകൂട്ടര്‍ക്കും തുല്യ ഉത്തരവാദിത്വമായിരുന്നു !” – ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്

സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയതാണെന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകൻ ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. സമരം ഒത്തുതീര്‍പ്പാക്കാൻ…

11 mins ago

തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ ! കോൺഗ്രസിനെ ആപ്പിലാക്കി എംപിയുടെ പ്രസംഗ വീഡിയോ പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…

1 hour ago

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി ; മഹാഭാരതത്തിലെ ധർമ്മ സാന്നിധ്യം വ്യക്തമാക്കി നാലാമത് അഖില ഭാരതീയ മഹാവിഷ്ണു സത്ര വേദിയിലെ പ്രഭാഷണം

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…

1 hour ago

കാലാവസ്ഥ മോശമാകുന്നു !കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…

2 hours ago

ബിജെപിക്ക് 272 സീറ്റുകൾ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? പ്ലാൻ ബി ജൂൺ നാലിന് പുറത്തെടുക്കുമോ ? ചോദ്യങ്ങൾക്ക് കലക്കൻ മറുപടി നൽകി അമിത് ഷാ

ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…

2 hours ago