Water-fall-young-man-missing
പാലക്കാട്: യുവാവിനെ മണ്ണാർക്കാട് നിന്ന് തട്ടിക്കൊണ്ട് പോയി. മണ്ണാർക്കാട് തിരുവിഴാംകുന്ന് സ്വദേശി വട്ടത്തോടി വീട്ടിൽ നിയാസിനെ തട്ടികൊണ്ട് പോയെന്നാണ് പരാതി. മണ്ണാർക്കാടിനടുത്ത് ചിറക്കൽപടിയിൽ വെച്ച് രണ്ട് കാറിൽ എത്തിയ സംഘം ബലമായി കൊണ്ടു പോയെന്നാണ് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് അനീഷ് പോലീസിനോട് വ്യക്തമാക്കിയത്.
അക്രമി സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് നിയാസിനെ കൊണ്ടുപോയത്. നിയാസും അനീഷും ബൈക്കിൽ ബൈക്കിൽ തച്ചമ്പാറ ഭാഗത്തേക്ക് പോവുകയായിരുന്നു. ഈ സമയത്താണ് കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിർത്തിയത്.
ഇന്നലെ വൈകീട്ട് ഏഴു മണിയോടെയാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. എന്നാൽ എന്താണ് ഇയാളെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് നിലവിൽ വ്യക്തമല്ല. മണ്ണാർക്കാട് പോലീസ് അന്വേഷണം തുടങ്ങി. നിയാസിന്റെ ഫോൺ കേന്ദ്രീകരിച്ചടക്കം പോലിസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തും.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…