Kerala

വന്ദേഭാരത്തിന്റെ ശുചിമുറിയിൽ വാതിൽ പൂട്ടിയിരുന്ന യുവാവിനെ വാതിൽ പൊളിച്ച് പുറത്തിറക്കി, ശരീരമാകെ രക്തം പൊടിയുന്ന മുറിവുകൾ, റെയിൽവേ പോലീസ് ചോദ്യം ചെയ്യുന്നു

ഷൊർണൂർ : കാസർഗോഡിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വന്ദേഭാരത് എക്സ്പ്രസിലെ ശുചിമുറിയിൽ വാതിലടച്ച് പുറത്തിറങ്ങാതിരുന്ന യാത്രക്കാരനെ പുറത്തെത്തിച്ചു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ആർപിഎഫ് ഇയാളെ ശുചിമുറിയുടെ വാതിൽ പൊളിച്ച് പുറത്തിറക്കിയത്.

വന്ദേ ഭാരതിന്റെ ഇ-1 കോച്ചിലെ ശുചിമുറിയുടെ വാതിലാണ് പൂട്ടിയ നിലയിൽ ഉണ്ടായിരുന്നത്. ഉള്ളിൽനിന്ന് കയർ ഉപയോഗിച്ച് വാതിൽ ബന്ധിച്ചാണ് ഇയാൾ ശുചിമുറിയിൽ ഇരുന്നത്. ഇയാളുടെ ദേഹമാസകലം പരുക്കേറ്റ പാടുകളുണ്ട്. ചില മുറിവുകളിൽ നിന്ന് രക്തം പൊടിയുന്നുണ്ടായിരുന്നു .മുംബൈ സ്വദേശിയാണെന്നും ചരൺ എന്നാണ് പേരെന്നും ഇയാൾ ആർപിഎഫിന് മൊഴി നൽകി.

കാസർഗോഡ് സ്റ്റേഷനിൽ നിന്നാണ് ഇയാള്‍ ശുചിമുറിയില്‍ കയറിയത്. ടിക്കറ്റെടുക്കാത്തതിനാല്‍ മനപ്പൂര്‍വം വാതിലടച്ച് ഇരിക്കുന്നതാകാമെന്നും പേടിച്ചിട്ടാകാം വാതില്‍ തുറക്കാത്തതെന്നുമാണ് റെയില്‍വേ പൊലീസ് പറയുന്നത്.

Anandhu Ajitha

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

6 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

6 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

6 hours ago