കൊച്ചി: സംസ്ഥാനത്ത് സിനിമാ തീയറ്ററുകള്‍ നാളെയും മറ്റന്നാളും അടച്ചിടും. തീയറ്റര്‍ സംഘടനായ ഫിയോക്കിന്റെതാണ് തീരുമാനം. ‘2018’ സിനിമ കരാര്‍ ലംഘിച്ച് ഒടിടിക്ക് നേരത്തെ നല്‍കിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന തീയറ്റര്‍ ഉടമകളുടേതാണ് തീരുമാനം. നാളെയും മറ്റന്നാളുമായി സിനിമ കാണുന്നതിനായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുമെന്ന് ഉടമകള്‍ പറഞ്ഞു. സിനിമ തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാല്‍ മാത്രമെ ഒടിടി പ്ലാറ്റ് ഫോമില്‍ സിനിമ റിലീസ് ചെയ്യാവൂ എന്നായിരുന്നു തീയറ്റര്‍ ഉടമകളും സിനിമാ നിര്‍മ്മാതാക്കളും തമ്മില്‍ ഉണ്ടാക്കിയ ധാരണ.
എന്നാല്‍ ആ കരാര്‍ ലംഘിച്ച് പല സിനിമകളും ഒടിടി പ്ലാറ്റ് ഫോമിലെത്തുന്നതായും നിര്‍മ്മാതാക്കള്‍ പറഞ്ഞു. തീയറ്ററുകളില്‍ നല്ല തിരക്കുണ്ടായ ചിത്രമായ 2018 നാളെ സോണി ലിവ് ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുകയാണ്. ചിത്രം ഇറങ്ങി മൂപ്പത്തിമൂന്നാം ദിവസമാണ് ചിത്രം ഒടിടിയിലെത്തുന്നത്. തീയേറ്റര്‍ ഉടമകളുമായി സിനിമ നിര്‍മ്മാതാക്കള്‍ ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണ് ഇതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…