THEEVETTI KOLLA
നമ്മുടെ നാട്ടിലെ കൊള്ളസംഘമായിരുന്നു തീവെട്ടികൊള്ളക്കാർ | THEEVETTI KOLLA
ഉത്തരേന്ത്യയിലെ (North India) ‘തഗ്ഗി’കളെ പോലെ നമ്മുടെ നാട്ടിലെ ഒരു കൊള്ളസംഘമായിരുന്നു തീവെട്ടികൊള്ളക്കാർ. തീവെട്ടികളേന്തി അർധരാത്രിയിൽ വരുന്നതുകൊണ്ടാണ് ഇവർക്ക് ‘തീവെട്ടിക്കൊള്ളക്കാർ’ എന്ന് പേരുവീണത്. ചേരരാജാക്കൻമാരുടെ കാലത്ത് ഇവർ ഗ്രാമങ്ങളെ ആക്രമിച്ച് കൊള്ളയും കൊള്ളിവയ്പും കൊലകളും നടത്തിയിരുന്നതായി പരാമർശിക്കുന്നുണ്ട്. . രണ്ട് ആയുധങ്ങളേ ഇവർക്കുണ്ടാകൂ. രണ്ടുവശവും മൂർച്ചയുള്ള മൂന്നടി നീളമുള്ള ഒരു വാൾ. പിടി ഭാഗം വീതി കുറഞ്ഞതും വീതി കൂടിയ മൂർച്ചയുള്ള ഭാഗവും. പിന്നെ താമരമൊട്ടുപോലെ ഉരുണ്ടു തടിച്ച് അറ്റം കൂർത്ത ഒരു കുന്തം. ഇവരുടെ തീവെട്ടിയിൽ ഒഴിക്കുന്ന എണ്ണ മനുഷ്യൻ്റെ കൊഴുപ്പിൽ നിന്ന് ഉണ്ടാക്കുന്നതാണെന്നും അതിൽ ലഹരി ചെടികളുടെ മിശ്രിതവും കലർത്തുമെന്നും പറയപ്പെടുന്നു. ഇത് ആളുകളെ ഒരു തരം അനക്കമറ്റ രീതിയിലാക്കുന്നു. കൊള്ളസംഘം ദിവസങ്ങൾക്കു മുമ്പേ കൊള്ള ചെയ്യേണ്ട ഗ്രാമവും വീടും കണ്ടു വയ്ക്കും. ഏതാനുംപേർ വരുന്ന ഒരു സംഘം ആയാണ് വരുന്നത്.
പന്തം കത്തിച്ചു വീടിനകത്തേക്ക് ഇടും. സ്തബ്ധരായി നിൽക്കുന്ന വീട്ടുകാരെ അത് ആണെന്നോ പെണ്ണെന്നോ കുഞ്ഞുങ്ങളെന്നോ നോക്കാതെ എല്ലാവരെയും വക വരുത്തും. പ്രായമായ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകും. കൊല ഇവർക്ക് ഒരു ഹരമായിരുന്നു. ഇവരിൽ നിന്ന് രക്ഷപെടാൻ സമ്പന്നർ ലോഹം പൊതിഞ്ഞ വാതിലുകളും പ്രത്യേക രീതിയിൽ പണിത വീടുകളും വരെ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ലോഹ വാതിലുകൾ പൊളിക്കാൻ തീവെട്ടിക്കൊള്ളക്കാർ വലിയ കല്ലുകൾ കയറിൽ കെട്ടിത്തൂക്കി മുന്നാലുപേർ ചേർന്ന് ആട്ടി കതകിൽ ഇടിപ്പിക്കും. അപ്പൊൾ വാതിൽ പൊളിഞ്ഞു വീഴും. പ്രത്യേക രീതിയിൽ പണിത വീടുകൾ മൂന്ന് നില ആയിരുന്നു. ഒരാൾ പൊക്കമുള്ള അടിത്തറയും കല്ലിൽ പണിത കട്ടിള പ്പടിയും അകത്തേക്ക് കയറാൻ മുറിയ്ക്കകത്ത് നിന്നും പുറത്തേക്ക് വയ്ക്കുന്ന ഏണിയും ( കയറി കഴിഞ്ഞാൽ ഏണി അകത്തേയ്ക്ക് കയറ്റി വയ്ക്കും) വീട്ടിൽ സദാ എണ്ണ തിളയ്ക്കുന്ന അടുപ്പും കാണും. തീവെട്ടിക്കൊള്ളക്കാരുടെ മേൽ ഒഴിക്കാനാണ് എണ്ണ തിളപ്പിക്കുന്നത്. പ്രത്യേകം വീതി കൂടിയ തവികളാണ് ഇതിന് ഉപയോഗിക്കുക.
കൊള്ളക്കാരുടെ കൈയിലെ പന്തങ്ങളിൽ എണ്ണ പതിക്കുമ്പോൾ അത് ആളിക്കത്തി അവർക്കുതന്നെ പൊള്ളലേൽക്കും. അതി സമ്പന്നർ രാജാവിൻ്റെ അനുമതിയോടെ തോക്ക് ഉപയോഗിക്കാറുണ്ടായിരുന്നു. തൃക്കാക്കരയ്ക്ക് കിഴക്കുള്ള വിജനമായ വനപ്രദേശങ്ങൾ, ചാലക്കുടിക്ക് കിഴക്കുള്ള വനങ്ങളിലും മാളയ്ക്കടുത്തുള്ള കുറ്റിക്കാടുകൾ, ഒറ്റപ്പെട്ട തുരുത്തുകൾ എന്നിവ തീവെട്ടിക്കൊള്ളക്കാരുടെ സാധാരണ താവളമായിരുന്നു. തീവെട്ടിക്കൊള്ളക്കാരെ തുടച്ചു നീക്കിയത് യുവാവായ ശക്തൻ തമ്പുരാൻ ആയിരുന്നു. അതിന് കാരണമായി പറയുന്ന ഒരു സംഭവം ഒരിക്കൽ രക്ഷാവീടുകൾ തകർക്കാനാവാതെ പിന്തിരിയേണ്ടി വന്ന തീവെട്ടിക്കൊള്ളക്കാർ, ആ വീട്ടിലെ പശുക്കളെ ഒന്നാകെ വെട്ടിക്കൊന്നു. കൊച്ചി രാജാവിന്റെ മുന്നിൽ പരാതിപറഞ്ഞപ്പോൾ അദ്ദേഹം ‘ഹാ കഷ്ടം, ഹാ കഷ്ടം എന്ന് മാത്രം പറഞ്ഞു. ഇതിൽ കലികൊണ്ട യുവരാജാവായ ശക്തൻ തമ്പുരാൻ ആയോധനവിദ്യാ നിപുണരായ അഭ്യാസികളെ ചേർത്ത് ഒരു പ്രത്യേക സംഘം രൂപവത്കരിച്ചു. മിന്നലാക്രമണത്തിനും രാത്രിയാക്രമണങ്ങൾക്കും വൈദഗ്ദ്ധ്യം ലഭിച്ച ഇവരുടെ നായകൻ ശക്തൻ തമ്പുരാൻ തന്നെയായിരുന്നു. പ്രത്യേകം പരിശീലനം സിദ്ധിച്ച സൈനികരുമായി, ചാരൻമാരുടെ സഹായത്തോടെ ഇവരുടെ താവളങ്ങളിൽ മിന്നലാക്രമണം നടത്തി കൊള്ളക്കാരെ വകവരുത്തി. അദ്ദേഹം രാജ്യ ഭാരമേൽക്കും മുമ്പുതന്നെ കൊച്ചി രാജ്യത്തു നിന്ന് തീവെട്ടിക്കൊള്ളക്കാരെ തുടച്ചുനീക്കി. ചരിത്രത്തിലെ ആദ്യ ‘സർജിക്കൽ സ്ട്രൈക്ക്’ എന്ന് വേണമെങ്കിൽ ഈ സംഭവത്തെ പറയാം.
തിരുവിതാംകൂറിൽ കേണൽ മൺറോ തീവെട്ടിക്കൊള്ളക്കാരെ അടിച്ചമർത്താനെടുത്ത നടപടികൾ ചില രേഖകളിലുണ്ട്. ചരിത്രത്തിൽ അംഗീകൃത തീവെട്ടിക്കൊള്ളയും ഉണ്ടായിരുന്നു. പണ്ട് കാലത്ത് രാജാക്കന്മാർ സ്ഥിരം പടയാളികൾക്ക് പുറമെ സാമന്തന്മാരിൽനിന്നും നാട്ടുപ്രഭുക്കളിൽനിന്നും യുദ്ധാവശ്യങ്ങൾക്ക് പടയാളികളെ വിട്ടുതരാൻ ആവശ്യപ്പെടും. അവർക്ക് ശമ്പളം ഇല്ലായിരുന്നു. ഇത്തരം നായർ പടയാളികൾ പടക്ക് ശേഷം അവരുടെ നാട്ടിലേക്ക് തിരിച്ചു വരുന്ന വഴി കണ്ണിൽക്കണ്ടതെല്ലാം കൊള്ളയടിക്കും. ഇതിന് രാജാക്കന്മാർ മൗനാനുവാദം കൊടുത്തിരുന്നതായാണ് പറയുന്നത്.
വെള്ളാപ്പള്ളിയെ കരിഓയിൽ ഒഴിക്കുന്നവർക്ക് പണവും പാരിതോഷികവും നൽകുമെന്ന് ആഹ്വനം. ജിഹാദി നേതാവിനെ വാരിയലക്കി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ I…
ഷാരൂഖ് ഖാന്റെ ടീമിൽ ബംഗ്ലാദേശ് കളിക്കാരനെ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. പ്രതിഷേധക്കാർക്കെതിരെ ഇമാം അസോസിയേഷൻ പ്രസിഡന്റ്. കലാപം ഉണ്ടാക്കാൻ ഒരു…
ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…