Wednesday, May 15, 2024
spot_img

ഉത്തരേന്ത്യയെക്കുറിച്ച് ‘നാസ’ പറയുന്നത്

വാഷിംഗ്ടണ്‍ ഡിസി: ഉത്തരേന്ത്യയിലെ വായു മലിനീകരണ തോത് 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് മാറിയെന്ന് ബഹീരാകാശ ഏജന്‍സിയായ നാസ. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം നാസയുടെ സാറ്റലൈറ്റ് സെന്‍സറുകള്‍ നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍.

ലോക്ക്ഡൗണ്‍ സമയത്ത് പലയിടത്തും അന്തരീക്ഷ ഘടനയില്‍ മാറ്റങ്ങള്‍ കാണുന്നുണ്ടെന്ന് നാസയുടെ മാര്‍ഷല്‍ സ്പേസ് സെന്ററിലെ യൂണിവേഴ്സിറ്റീസ് റിസര്‍ച്ച് അസോസിയേഷന്‍(യുഎസ്ആര്‍എ) ശാസ്ത്രജ്ജന്‍ പവന്‍ ഗുപ്ത പറഞ്ഞു. ഇന്തോ-ഗംഗാ സമതലത്തില്‍ എയറോസോള്‍ ഇത്രയും താഴ്ന്ന നിലയില്‍ കണ്ടിട്ടില്ലെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വായു മലിനീകരണം കുറഞ്ഞതോടെ പഞ്ചാബിലെ ജലന്ധറില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ ഹിമാലയം ദൃശ്യമായത് നേരത്തെ വാര്‍ത്തയായിരുന്നു. 30 വര്‍ഷത്തിന് ശേഷമാണ് പ്രദേശവാസികള്‍ക്ക് ഈ അനുഭവം ലഭിച്ചത്.

Related Articles

Latest Articles