ചേർത്തല: ചേർത്തലയിൽ സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിലെ ആര്യഭവൻ എന്ന ഭക്ഷണശാലയിൽ നടന്ന മോഷണത്തിൽ നാൽപതിനായിരം രൂപ നഷ്ടപ്പെട്ടു . അലമാരയിൽ ആയിരുന്നു പൈസ സൂക്ഷിച്ചിരുന്നത്. കുത്തിയതോട് പഞ്ചായത്തിലെ തിരുമല ഭാഗം മാതാപറമ്പ് മുഹമ്മദ് കുട്ടിയുടെ ഭക്ഷണശാലയിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നത്.
പുലർച്ചെ കട തുറക്കാൻ എത്തിയപ്പോഴാണ് മുഹമ്മദ് കുട്ടി മോഷണം നടന്ന വിവരം അറിയുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ചേർത്തല പോലീസിൽ പരാതി നല്‍ക്കുകയായിരുന്നു.. കടയുടെ വാടകയും, മറ്റ് ആവശ്യ സാധനങ്ങൾ വാങ്ങുന്നതിനുമായി സൂക്ഷിച്ച പൈസയാണ് അലമാരയിൽ ഉണ്ടായിരുന്നത്.. കടയുടെ പുറക് വശത്ത് കൂടി മുകളിൽ കയറി എക്സോസ്റ്റ് ഫാൻ ഇളക്കി മാറ്റിയാണ് മോഷ്ടാവ് കടയ്ക്കുള്ളിൽ കയറിയത്. മുഹമ്മദ് കുട്ടി 18 വർഷമായി കട നടത്തുന്ന വ്യക്തിയാണ് . ചേർത്തല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

