മലപ്പുറം: വര്‍ക് ഷോപ്പുകളും ക്വാറികളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തലവന്‍ പിടിയില്‍. വെങ്ങാട് കൂത്തല കുന്നത്ത് മുഹമ്മദ് റഫീഖി (42)നെയാണ് കൊളത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പടപ്പറമ്പ്, പുളിവെട്ടി എന്നിവിടങ്ങളിലെ ഇന്‍ഡസ്ട്രീസ് കൊളത്തൂര്‍, ചെറുകുളമ്പ് ഭാഗത്തെ വര്‍ക് ഷോപ്പുകള്‍ പാങ്ങ് പൂക്കോട്, പാങ്ങ് നിരപ്പ് പ്രദേശത്തെ ചെങ്കല്‍ ക്വാറികള്‍ പാങ്ങ് നിരപ്പിലെ ഗോഡൗണ്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതി മോഷണം നടത്തിയത്.
ഗിയര്‍ ബോക്‌സുകള്‍, എന്‍ജിന്‍ ഹെഡ്, എന്‍ജിന്‍ ക്രാങ്ക്, വാള്‍ ഷാഫ്റ്റ്, ഇരുമ്പ് റെയില്‍, ഇരുമ്പ് ഷീറ്റുകള്‍, മെഷീന്‍ കട്ടകള്‍, മെറ്റല്‍ സ്‌ക്രാപ്പുകള്‍ തുടങ്ങിയവയാണ് മോഷ്ടിച്ചത്. സംഘം ചേര്‍ന്ന് രാത്രികാലങ്ങളില്‍ വാഹനം ഉപയോഗിച്ച് കടത്തിക്കൊണ്ടുപോയി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. വളാഞ്ചേരി പൊലീസും പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതി വിറ്റ മോഷണ മുതലുകള്‍ അന്വേഷണത്തില്‍ കണ്ടെടുത്തു.
കൊളത്തൂര്‍ സി ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…