Saturday, December 20, 2025

അപ്പോൾ ഇളിച്ചുകൊണ്ട് നിന്നിട്ടാണ് ഇപ്പോൾ കേസ് കൊടുക്കുന്നത് !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നതുമായ ഒരു വിഷയം നടനും രാഷ്ട്രീയപ്രവർത്തകനുമായ സുരേഷ് ​ഗോപി മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി എന്നതാണ്. ചോദ്യങ്ങൾ ചോ​ദിക്കുന്നതിനിടെ സുരേഷ് ​ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെക്കുകയായിരുന്നു. വീഡിയോ വലിയ രീതിയിൽ വൈറലായതോടെയും ആളുകൾ വിഷയം ചർ‌ച്ച ചെയ്യാൻ തുടങ്ങിയതോടെയും സുരേഷ് ​ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തി. എന്നിട്ടും മാധ്യമ പ്രവർത്തക കേസുമായി തന്നെ മുന്നോട്ട് പോകുകയായിരുന്നു. പിന്നാലെ സുരേഷ് ​ഗോപിയെ ന്യായീകരിച്ചുള്ള നിരവധി കുറിപ്പുകളും വീഡിയോകളുമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. അത്തരത്തിൽ ഇപ്പോഴിതാ, ഒരു പാലക്കാട്ടുകാരന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അതേസമയം സുരേഷ് ​ഗോപി മാധ്യമപ്രവർത്തകയോട് പെരുമാറിയ രീതിയിൽ മോശമായി ഒന്നും തന്നെ കണ്ടില്ലെന്നും അതിനാൽ സുരേഷ് ​ഗോപിക്കൊപ്പമാണ് തങ്ങൾ നിൽക്കുകയെന്നും വ്യക്തമാക്കി സിനിമ-സീരിയൽ താരങ്ങൾ ഒരു വിഭാ​ഗം പ്രേക്ഷകർ ആരാധകർ എന്നിവർ രംഗത്തെത്തിയിരുന്നു. മുപ്പത് വർഷത്തോളം നൂറ് കണക്കിന് നടികളോടൊപ്പം അഭിനയിച്ച ഒരു നടൻ പകൽ വെളിച്ചത്തിൽ കണ്ണ്ചിമ്മാതെ നിൽക്കുന്ന ക്യാമറകളുടെ മുന്നിൽ ഇത്രയും പേരുടെ മുന്നിൽ വെച്ച് തോളത്ത് കൈ വെച്ച് മോളേ എന്ന് വിളിച്ചത് വാത്സല്യം കൊണ്ടാണെന്ന് പറഞ്ഞത് അരുതാത്ത പാതകം ആണത്രെ, പക്ഷെ, Hightech shop ന്റെ ഉദ്ഘാടന വേളയിൽ മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ സഖാവ് സ്വപ്നയുടെ തോളത്ത് കൈ വെച്ചപ്പോൾ അത് ശരിയാണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അവിടെയും സഖാവിന്റെ ഉത്തരം ഈ വാൽസല്യം തന്നെയായിരുന്നു എന്നതാണ് നിലനിൽക്കുന്ന വിരോധാഭാസം. എന്തായാലും, അശരണരും ആലംബഹീനരുമായ എത്രയോ പേരെ ജീവിതത്തിൽ കൈ പിടിച്ചുയർത്തിയ ഈ മനുഷ്യനെ തിരിച്ചറിഞ്ഞ ഒരു ജനത കേരളത്തിലുണ്ട്. അതുകൊണ്ട് ഈ പരിപ്പ് ആ കലത്തിൽ വേവില്ലാ എന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നത്.

Related Articles

Latest Articles