Monday, December 22, 2025

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത;ഇന്നും നാളെയും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കാൻ സാധ്യതയുണ്ട്. ഇതിനാൽ ഇന്നും നാളെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് കാലവര്‍ഷം പൊതുവെ ദുർബലമാണ്. എന്നാൽ അറബിക്കടലിലെ അതിതീവ്ര ചുഴലിക്കാറ്റായ ബിപോര്‍ജോയുടെയും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനമാണ് നിലവില്‍ മഴ ശക്തമാക്കാനുള്ള കാരണം. അതേസമയം, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

Related Articles

Latest Articles