തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സ്വർണ്ണത്തിന് 5,500 രൂപയാണ് ഇന്നത്തെ വില. ഇതോടെ ഒരുപവന്‍ സ്വർണ്ണത്തിന്റെ വില 44,000 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വിലയും മാറ്റമില്ലാതെ തുടരുകയാണ്. 18 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 4,570 രൂപയിലെത്തി.
കഴിഞ്ഞ ദിവസം ഗ്രാമിന് 30 രൂപ വര്‍ധനവ് രേഖപ്പെടുത്തിയാണ് സ്വർണ്ണവില 5500 രൂപയിലെത്തിയത്. ബുധനാഴ്ച രേഖപ്പെടുത്തിയ നേരിയ വർദ്ധനയ്ക്ക് വ്യാഴാഴ്ച സ്വർണ്ണവിലയില്‍ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല.
മാര്‍ച്ച് 18നാണ് സ്വർണ്ണം സര്‍വകാല റെക്കോര്‍ഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവന്‍ സ്വർണ്ണത്തിന്റെ വില.

