തിരുവനന്തപുരം : മതിയായ വിവരങ്ങളോ ശുപാർശയോ ഇല്ലാത്തതിനാൽ ഹേമ കമ്മീഷൻ റിപ്പോർട്ട് പ്രകാരം കേസ് എടുക്കാനാകില്ലെന്ന് പോലീസ്. ഇതിനെ തുടർന്ന് ഡി ജി പി ക്ക് സമർപ്പിച്ച റിപ്പോർട്ട് മടക്കി എന്നാണ് പുറത്തുവരുന്ന വിവരം.
ഹേമ കമ്മീഷൻ റിപ്പോർട്ട് സര്‍ക്കാരിന് ലഭിച്ചതിന് പിന്നാലെ ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ലൈംഗിക ചൂഷണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലെന്നാണ് പൊലീസ് വാദം. അതിനാൽ കേസെടുക്കാനാവില്ലെന്ന നിലപാടെടുത്ത് പോലീസ് റിപ്പോര്‍ട്ട് മടക്കുകയായിരുന്നു. ഇനിയും വ്യക്തമായ പരാതി ലഭിച്ചില്ലെങ്കില്‍ കേസെടുക്കില്ലെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.
അതേസമയം, മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണത്തിന്റെയും നീതിനിഷേധത്തിന്റെയും ഞെട്ടിക്കുന്ന മൊഴികളടങ്ങിയ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തോളം പൂഴ്ത്തി വച്ചതെന്ന വിമർശനം ശക്തമാകുന്നുണ്ട്. ഹേമ കമ്മീഷൻ റിപ്പോർട്ട് ആയുധമാക്കി സർക്കാരിനെതിരെ കടന്നാക്രമിക്കാനാണ് വി ഡി സതീശന്റെ നേതൃത്വത്തിൽ പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.

