Sunday, November 15, 2026

പാകിസ്ഥാനിൽ വയോധികയ്ക്കും രക്ഷയില്ല !!യാചകയായ വയോധികയെ തോക്കിൻ മുനയിൽ നിർത്തി ബലാത്സംഗം ചെയ്ത് പോലീസ് ഉദ്യോഗസ്ഥൻ ; ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ കേസ്

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പോലീസ് ഉദ്യോഗസ്ഥൻ തോക്കിൻ മുനയിൽ നിർത്തി യാചകയെ ബലാത്സംഗം ചെയ്തു. ലാഹോറിലെ ഷഫീഖ്ബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പോലീസുകാരന്റെ അതിക്രമ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പ്രതിയായ ഷഫീഖ്ബാദ് പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിൾ അംജാദിനെതിരെ കേസെടുത്തു. ഇയാളെ സസ്‌പെൻഡ് ചെയ്തതായും വിവരമുണ്ട്.

രാത്രി ഡ്യൂട്ടിയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വഴിയരികിൽ വയോധിക ഭിക്ഷ യാജിക്കുന്നത് അംജാദിന്റെ ശ്രദ്ധയിൽപ്പെട്ടത്. യാചകയെ കണ്ടതോടെ ഇയാൾ മോട്ടോർബൈക്ക് വഴിയരികിൽ നിർത്തുകയും റോഡിൽ ആരുമില്ലെന്ന് കണ്ടതോടെ യാചകയെ വലിച്ചിഴച്ച് സമീപത്തെ കാട്ടിലേക്ക് കൊണ്ട്‌പോയി തോക്ക് ചൂണ്ടി ഉപദ്രവിക്കുകയായിരുന്നു.

സംഭവ സമയം റോഡിലൂടെ പോയവർ സ്ത്രീയുടെ ശബ്ദംകേട്ടു. തുടർന്ന് വാഹനം നിർത്തി കരച്ചിൽ കേട്ട ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. ഈ സമയം യാചകയെ ഇയാൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നതാണ് ഇവർ കണ്ടത്. ഇതോടെ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയായിരുന്നു.

ഇത് കണ്ടതോടെ അംജദ് ആളുകളെ തന്റെ ഷൂസ് ഉപയോഗിച്ച് അടിക്കുകയും തോക്ക് ചൂണ്ടി ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ അവശനിലയിൽ ആയ യാചകയെ രക്ഷിക്കാൻ കൂട്ടത്തിലുണ്ടായിരുന്ന ഒരു യുവാവ് ശ്രമിച്ചു. ഈ യുവാവിന്റെ കാലിലേക്ക് അംജദ് വെടിയുതിർക്കുകയും അതിവേഗം ഇവിടെ നിന്നും വാഹനത്തിൽ രക്ഷപ്പെടുകയും ചെയ്തു

പകർത്തിയ ദൃശ്യങ്ങൾ യുവാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

Related Articles

Latest Articles