ആഗോള അയ്യപ്പ സംഗമത്തെ കുറിച്ചും ശബരിമല സംരക്ഷണ സംഗമവും ഉൾപ്പടെ ഭക്തജനങ്ങൾക്ക് ഉപകാരപ്രദമായ വികസനങ്ങൾ വരുന്നതിന് പന്തളം കൊട്ടാരത്തിന് അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല എന്ന് കൊട്ടാരം അറിയിച്ചു . 2018 ലെ കേസ്സുകളുടെ കാര്യങ്ങളിൽ അത് പിൻവലിക്കുന്നതിനുള്ള നടപടികൾ വേണ്ടപ്പെട്ട അധികാരികളുമായി ആലോചിച്ച് ഉചിതമായ തീരുമാനം ഉണ്ടാകും എന്ന ബോര്ഡിന്റെ വാക്കിൽ വിശ്വസിച്ചു . എന്നാൽ മാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചത് യുവതി പ്രവേശന കേസ്സുകൾ ഉടൻ പിൻവലിക്കില്ല എന്നും സുപ്രീം കോടതിയിലുള്ള കേസുകളിലും മുൻപുണ്ടായിരുന്ന നിലപാട് തന്നെ ആവർത്തിച്ച് കൊണ്ടുള്ള സർക്കാരിന്റെ തീരുമാനം പ്രതിഷേധാത്മകവും ,ഭക്തജനങ്ങൾക്ക് വേദനാജനകവും ആണ് .
പന്തളം കൊട്ടാരം പ്രധാനമായും ആവശ്യപെട്ട കാര്യം കേസ്സുകൾ പിൻവലിക്കുക എന്നതായിരുന്നു .സർക്കാരും ദേവസ്വം ബോർഡും ക്ഷേത്രാചാരങ്ങളിൽ മാറ്റം വരുത്താതെ വിശ്വാസികളെയും അവരുടെ വിശ്വാസങ്ങളെയും സംരക്ഷിച്ച് കൊണ്ട് മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു . മറിച്ചുള്ള തിരുമാനങ്ങളോട് യാതൊരു കാരണവശാലും യോജിക്കാനും അംഗീകരിക്കാനും കഴിയില്ല എന്ന് പന്തളം കൊട്ടാരം പറഞ്ഞു . കൊട്ടാരത്തിലെ അംഗങ്ങളുടെ നിര്യാണം മൂലം ഉണ്ടായ അശുദ്ധി സെപ്തംബര് 27 മാത്രമേ അവസാനിക്കൂ . അത് വരെ ഇത് പോലെ ചടങ്ങിൽ നിന്നും കൊട്ടാരം വിട്ട് നിൽക്കും എന്ന് പറഞ്ഞു .

