International

അമേരിക്കയിൽ പ്രസിഡന്റ്മാരുടെ അവിഹിത കഥകൾക്ക് പഞ്ഞമില്ല, പക്ഷെ അഴിക്കുള്ളിയായത് ട്രമ്പ് മാത്രം, പ്രകൃതി രമണീയമായ ഗോൾഫ് കോർട്ടിൽ സ്റ്റോമി ട്രമ്പിനെ വീഴ്ത്തിയതോ?

2006 ൽ ചാരിറ്റിക്ക് വേണ്ടി കാലിഫോണിയയിലെ ഒരു ഗോൾഫ് ടൂർണമെന്റിൽ പങ്കെടുക്കുമ്പോഴാണ് അഡൾട്ട് മൂവികളിലെ സ്ഥിര സാന്നിധ്യമായിരുന്ന സ്റ്റോമി ഡാനിയേൽസും ഡോണൾഡ് ട്രമ്പും നേരിൽ കാണുന്നത്. സ്റ്റെഫാനി ക്ലിഫോഡ് എന്ന സ്റ്റോമി ഡാനിയേൽസിനെ ട്രമ്പ് പക്ഷെ അന്ന് വീട്ടിലേക്ക് വിട്ടില്ല. നേവാദയിലെ ട്രമ്പിന്റെ സ്വന്തം റിസോർട്ടിൽ രാത്രി ചെലവിട്ടുവെന്നും ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും സ്റ്റോമി തന്നെ പിന്നീട് വെളിപ്പെടുത്തി. അന്നത്തെ ഗോൾഫ് ടൂർണമെന്റിൽ ട്രമ്പിനൊപ്പം ഭാര്യ മെലാനിയ ട്രമ്പ് ഉണ്ടായിരുന്നില്ല. അവർ ട്രമ്പിന്റെ കുഞ്ഞിന് ജന്മം നൽകി വിശ്രമത്തിലായിരുന്നു. പക്ഷെ പിന്നീട് വൻകിട വ്യവസായിയായ ട്രമ്പും സ്റ്റോമിയും തമ്മിലുള്ള ബന്ധം ഏതുരീതിയിലാണ് മുന്നോട്ട് പോയത് എന്നത് സംബന്ധിച്ച വിവരങ്ങളൊന്നുമില്ല. പക്ഷെ 2016 ൽ ട്രമ്പ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ സ്റ്റോമി ആ രാത്രിയെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്താനൊരുങ്ങി.

തെരഞ്ഞെടുപ്പു പ്രചരണം പുരോഗമിക്കുമ്പോൾ കാര്യങ്ങൾ വെളിപ്പെടുത്താതിരിക്കാൻ ട്രമ്പ് പണം വാഗ്ദാനം ചെയ്തെന്നും, ഭീഷണിയും സമ്മർദ്ദവുമുണ്ടായപ്പോൾ ട്രമ്പിന്റെ അഭിഭാഷകനിൽ നിന്ന് 130000 ഡോളർ സ്വീകരിച്ച് നോൺ ഡിസ്ക്ലോഷർ എഗ്രിമെന്റ് ഒപ്പിട്ടുവെന്നും പിന്നീട് 2018 ൽ ഒരു അഭിമുഖത്തിൽ സ്റ്റോമി വെളിപ്പെടുത്തി. ഈ കേസിലാണ് പിന്നീട് അന്വേഷണവും വിചാരണയും ഉണ്ടായതും ട്രമ്പ് ശിക്ഷിക്കപ്പെട്ടതും.

അവിഹിത ബന്ധ കഥകൾക്ക് അമേരിക്കയിൽ പഞ്ഞമൊന്നുമില്ല. ബിൽ ക്ലിന്റൻ മോണിക്ക ലെവൻസ്കി കഥയൊക്കെ ലോക പ്രശസ്തമാണ്. എന്നാൽ ജയിലിൽ പോയത് ട്രംപ് മാത്രം. അമേരിക്കൻ നിയമപ്രകാരം അവിഹിത ബന്ധം കുറ്റകൃത്യമൊന്നുമല്ല. ഏതെങ്കിലും ഒരു കാര്യം പുറത്ത് പറയാതിരിക്കാൻ കരാറുണ്ടാക്കിയതും അതിന് പണം നൽകിയതും കുറ്റമല്ല. പക്ഷെ ഇവിടെ കരാറുണ്ടാക്കിയത് ട്രമ്പിന്റെ അഭിഭാഷകനാണ്. പിന്നീട് ആ പണം ട്രമ്പ് അഭിഭാഷകന് കൊടുക്കുകയാണ് ചെയ്തത്. അതും അദ്ദേഹത്തിന്റെ കമ്പനി ബുക്കിൽ ‘ലീഗൽ ഫീസ്’ എന്നയിനത്തിൽ അക്കൗണ്ട് ചെയ്ത്! ഇതാണ് ട്രമ്പിനെ കുടുക്കിയത്. മാത്രമല്ല തുക നൽകിയിയിരിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലിരിക്കുന്ന സമയത്തും. ഇങ്ങനെ 34 ഓളം കുറ്റങ്ങളാണ് ട്രമ്പിന് മേൽ ഇപ്പോൾ കോടതി ചുമത്തിയിരിക്കുന്നത്.

അടുത്തവർഷം നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ട്രമ്പിന് ഏറ്റവും വലിയ തിരിച്ചടിയായി കോടതി വിധി. ഇന്നലെ രാത്രി ഇന്ത്യൻ സമയം 11:45 നാണ് ട്രമ്പ് കോടതിയിൽ കീഴടങ്ങിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും വിരലടയാളവും മുഖചിത്രവും ശേഖരിക്കുകയും ചെയ്തു. വിലങ്ങ് വയ്ക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. ട്രമ്പ് അനുകൂലികളുടെ ഭീഷണി ഭയന്ന് രാജ്യമെമ്പാടും കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്.

Anandhu Ajitha

Recent Posts

‘അഞ്ച് ഘട്ടങ്ങൾ പൂർത്തിയായപ്പോൾത്തന്നെ എൻഡിഎ 310 സീറ്റുകൾ നേടിക്കഴിഞ്ഞു; അടുത്ത രണ്ട് ഘട്ടങ്ങളിൽ 400 കടക്കും!’ അമിത് ഷാ

ഭുവനേശ്വർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ തന്നെ എൻഡിഎ 310 സീറ്റ് നേടിക്കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ശേഷിക്കുന്ന…

11 mins ago

ഇടവത്തിലെ പൗർണമി; വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ നാളെ നട തുറക്കും

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ നാളെ നട തുറക്കും. 23 അടി…

32 mins ago

വിമാനം പറത്തുമ്പോൾ ഓർമയായ സഞ്ജയ് ഗാന്ധി !

വൈഎസ്ആറിന്റെ മൃതദേഹം കിട്ടിയത് 72 മണിക്കൂറിനു ശേഷം; ഇന്നും ദുരൂഹത തുടരുന്ന ചില ഹെലികോപ്റ്റർ അപകടങ്ങൾ !

37 mins ago

ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിന് പിന്നില്‍ മൊസാദ്? സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡിങ്ങായി ഇസ്രായേലിന്റെ രഹസ്യ ഏജന്‍സി!

ടെഹ്റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയിസിയുടേയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയന്റേയും മരണത്തിന് പിന്നില്‍ ഇസ്രായേലിന്റെ രഹസ്യ ഏജന്‍സിയായ മൊസാദാണോ…

57 mins ago

കലാസൃഷ്ടികൾ 33 വർഷക്കാലം സ്വന്തം കുടുംബത്തിൽ നിന്നു പോലുംമറച്ചുവെച്ച ഒരു കലാകാരൻ

33 വർഷക്കാലം ഒറ്റയ്ക്ക് ഒരു വീട്ടിൽ താമസിച്ച വൃദ്ധൻ ! മരണശേഷം വീട് തുറന്നവർ ആ കാഴ്ച കണ്ട് ഞെട്ടി

1 hour ago

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും !അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…

11 hours ago